Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seriously

Alappuzha

ടാ​ങ്ക​ര്‍​ലോ​റി ക​ഴു​കു​ന്ന​തി​നി​ടെ വീ​ണ് ഗു​രു​ത​ര​പ​രി​ക്ക്

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മി​ല്‍​മ ഡ​യ​റി​യി​ല്‍ പാ​ലു​മാ​യെ​ത്തി​യ ടാ​ങ്ക​ര്‍​ലോ​റി ക​ഴു​കു​ന്ന​തി​നി​ടെ താ​ഴെ​വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. ത​മി​ഴ്നാ​ട് അ​റി​യാ​വൂ​ർ,പാ​ലൂ​ര്‍ സൗ​ത്ത് സ്ട്രീ​റ്റി​ല്‍ 6/136 -എ ​യി​ല്‍ സ​തീ​ഷ് കു​മാ​ർ(40)​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍  കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ശ​സ്ത്ര​ക്രി​യ​ന​ട​ത്തി​യെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല.
ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മി​ല്‍​മ​യി​ലേ​ക്ക് ക​ര്‍​ണാ​ട​ക ഇ​ടി​യു​രി​ല്‍ നി​ന്നു പാ​ലു​മാ​യെ​ത്തി​യ​താ​യി​രു​ന്നു. പാ​ല്‍ കാ​ലി​യാ​ക്കി​യ​ശേ​ഷം ടാ​ങ്ക​ര്‍ ക​ഴു​കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വാ​ഷിം​ഗ് റാ​മ്പി​ൽ ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ടാ​ങ്ക​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി മ​റ്റ് ഡ​യ​റി​ക​ളി​ല്‍ ഉ​ള്ള​തു​പോ​ലെ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ പു​ന്ന​പ്ര​യി​ല്‍ ഇ​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം പ്ര​വൃത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി ഫാ​ള്‍ പ്രൊ​ട്ട​ക്‌ഷന്‍ സം​വി​ധാ​നം, സു​ര​ക്ഷാ​ക​വ​ചം, തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി ന​ട​ന്നു​നീ​ങ്ങാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, സു​ര​കക്ഷാകൈ​വ​രി​ക​ള്‍, ആ​ങ്ക​റേ​ജ് പോ​യി​ന്‍റ് എ​ന്നി​വ​യി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.

മ​റ്റ് ഡ​യ​റി സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​യ ടാ​ങ്ക​ർ വാ​ഷിം​ഗ് സം​വി​ധാ​നം പു​ന്ന​പ്ര ഡ​യ​റി​യി​ലും ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വാ​ഷിം​ഗ് റാ​മ്പി​ൽ ​മ​തി​യാ​യ ലൈ​റ്റിം​ഗ്, അ​ടി​യ​ന്ത​ര ര​ക്ഷാ​സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ സു​ര​ക്ഷാ പോ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണം. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച ചി​കി​ത്സ​യും നി​യ​മ​പ​ര​മാ​യി അ​ർ​ഹ​മാ​യ സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണം. പു​ന്ന​പ്ര ഡ​യ​റി​യി​ലെ ടാ​ങ്ക​ർ വാ​ഷിം​ഗ് സം​വി​ധാ​നം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​യ രീ​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up