Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage Discharged F

Thrissur

മീ​ൻവ​ണ്ടി​യി​ൽനി​ന്നു മ​ലി​ന​ജ​ലം ത​ള്ളി; ന​ട​പ​ടി​യെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത്

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ചെ​മ്പൂ​ത്ര​യി​ൽ മീ​ൻ വ​ണ്ടി​യി​ൽ നി​ന്നു മ​ലി​ന​ജ​ലം ത​ള്ളി. ഇ​ന്ന​ലെ വൈ​കീ​ട്ടാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് മീ​ൻ ക​യ​റ്റി പോ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ൽ നി​ന്നാ​ണ് സ​ർ​വീ​സ് റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​ത്സ്യമാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ഒ​ഴു​ക്കി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശ​ത്ത് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പ​തി​നാ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വാ​ഹ​നം ക​ട​ന്നു വ​രു​മ്പോ​ൾ ക​ണ്ടെ​യ്‌​ന​റി​നു​ള്ളി​ൽ നി​ന്നു മ​ലി​ന​ജ​ലം ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​ണ് വാ​ഹ​നം സ​ർ​വീ​സ് റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ർ​ത്തി​യ​തെ​ന്നാ​ണ് ഡ്രൈ​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​മാ​ന​മാ​യ നി​ല​യി​ൽ വ​ഴു​ക്കും​പാ​റ​യി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ മു​ൻ​പും പി​ടി​കൂ​ടി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡോ. ​ടി.​എ​ൻ. ബി​ന്ദു, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ജി​ത പ്ര​ശാ​ന്ത്, ഇ.​എ​സ്. അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്‌​ണേ​ന്ദു പ്ര​ശാ​ന്ത്, അ​ജു തോ​മ​സ്, പീ​ച്ചി പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up