കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്.
നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള ബന്ധുക്കൾ എത്തിയശേഷം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ കോതമംഗലം തറവാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം നാലിന് സംസ്കാരം നടക്കും.
ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. മക്കൾ: ദീപുശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത്. മരുമക്കൾ: കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ, ദുവനേശ്വരി.