Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shashi Tharoor MP

ഇ​ല്ലാ​ത്ത പ​ണം ചെ​ല​വാ​ക്കേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​രു​തി​ക്കാ​ണും; സ്പോ​ൺ​സേ​ർ​ഡ് വി​മാ​ന​യാ​ത്ര​യി​ൽ പ്ര​തി​ക​രി​ച്ച് ശ​ശി ത​രൂ​ർ എം​പി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വി​വാ​ദ വി​മാ​ന​യാ​ത്ര‍​യി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വും എം.​പി​യു​മാ​യ ശ​ശി ത​രൂ​ർ. രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​മാ​ർ വി​മാ​ന​ത്തി​ലും ഹെ​ലി​കോ​പ്റ്റ​റി​ലും യാ​ത്ര ന​ട​ത്താ​റു​ണ്ടെ​ന്നും, ഇ​തി​നെ എ​ന്തി​നാ​ണ് ഇ​ത്ര വ​ലി​യ വി​വാ​ദ​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

യാ​ത്ര​യ്ക്കാ​യി സ​ർ​ക്കാ​രോ പാ​ർ​ട്ടി​യോ പ​ണം ചെ​ല​വാ​ക്കു​ന്നി​ല്ല​ല്ലോ എ​ന്നും ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ന​മ്മ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​ന്നും കൊ​ടു​ക്കാ​റി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ല്ല ആ​വ​ശ്യ​വും വ​രു​മ്പോ​ൾ പെ​ട്ടെ​ന്ന് എ​ന്തെ​ങ്കി​ലും സൗ​ക​ര്യം ന​ൽ​കി​യാ​ൽ അ​തി​ൽ പ​രാ​തി പ​റ​യു​ന്ന രീ​തി അ​ന്യാ​യ​മാ​യി തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​വി​ലെ സാ​മ്പ​ത്തി​ക സ്ഥി​തി എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണെ​ന്നും, ഇ​ല്ലാ​ത്ത പ​ണം ചെ​ല​വാ​ക്കേ​ണ്ട എ​ന്ന ചി​ന്ത മു​ഖ്യ​മ​ന്ത്രി​ക്ക് ഉ​ണ്ടാ​യി​ക്കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ക്കി കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും, വി​ഷ​യ​ത്തി​ൽ ഇ​നി കൂ​ടു​ത​ൽ ച​ർ​ച്ച​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up