Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shed

Thrissur

കൊ​പ്ര ഷെ​ഡി​ൽ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

വാ​ടാ​ന​പ്പി​ള്ളി: ശാ​ന്തി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ത്യാ​സ് കൊ​പ്ര ഷെ​ഡി​ൽ വ​ൻ തീ​പി​ടി​ത്തം. കൊ​പ്ര​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി ഷെ​ഡി​ൽ​നി​ന്ന് ക​ന​ത്ത പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണു വി​വ​രം ഉ​ട​മ​സ്ഥ​രെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും അ​റി​യി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

കൊ​പ്ര ഷെ​ഡി​നോ​ട് ചേ​ർ​ന്നു നി​ർ​ത്തി​യി​ട്ട ബൈ​ക്കും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. ല​ക്ഷങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. നാ​ട്ടി​ക​യി​ൽ മൂ​ന്നും ഗു​രു​വാ​യൂ​രി​ൽ​നി​ന്ന് ഒ​രു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സു​മാ​ണ് എ​ത്തി​യ​ത്.

Latest News

Corehub Up