ജമ്മു: ലഡാക്കില്‍ സിന്ധു നദിക്കു കുറുകെ വലിയ പാറക്കല്ലുകള്‍ ഉപയോഗിച്ചുള്ള ഡാം(റോക്ക് ഡാം) നിര്‍മിച്ച് ഇന്ത്യ.
ലേയിലെ ഉപ്ഷിയിലാണ് കൂറ്റന്‍ പാറക്കല്ലുകള്‍ മാത്രം അടുക്കിവച്ച് തടയണ നിര്‍മിച്ചത്. തികച്ചും പ്രകൃതിദത്തമായ രീതിയില്‍, സിമന്റ് ഉപയോഗിക്കാതെയാണു നിര്‍മാണം.
ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ കുടിവെള്ള വിതരണത്തിനും കാര്‍ഷികാവശ്യത്തിനും വേണ്ടിയാണു തടയണ നര്‍മിച്ചത്. ഇതോടെ നദിയിലെ ജലനിരപ്പ് പത്തടിയോളം ഉയര്‍ന്നു. ഏകദേശം നാലു കോടി ലിറ്റര്വെള്ളമാണു പുതിയ തടയണയില്‍ സംഭരിക്കുക. ഇത് ഇഗൂ ഫേ ഇറിഗേഷന്‍ കനാല്‍ വഴി വറ്റിവരണ്ട കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നു.
സിന്ധു നദീജല കരാര്‍ താത്കാലികമായി നിര്‍ത്തിവച്ച പശ്ചാത്തലത്തില്‍ റോക്ക് ഡാം പദ്ധതിക്കു വലിയ പ്രാധാന്യമുണ്ട്. സിന്ധു നദി ഒഴുകി പാക്കിസ്ഥാനിലേക്ക് എത്തുന്നതിനു മുമ്പുതന്നെ സ്വന്തം അതിര്‍ത്തി പ്രദേശങ്ങശളിലെ ജനങ്ങള്‍ക്കും കൃഷിക്കുമായി നദീജലം ഉപയോഗിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യ സജീവമായി നിര്‍മിക്കുന്നു എന്ന സന്ദേശമാണ് ഈ പദ്ധതിവഴി നല്‍കുന്നത്.
കൂടുതല്‍ തടയണകള്‍ നദിക്കു കുറുകെ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ലഡാക്ക് ഭരണകൂടം.