Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Siri

ആ​പ്പി​ൾ ജെ​മി​നി​യു​മാ​യി കൈ​കോ​ർ​ക്കു​ന്നു; സി​രി​മാ​ത്ര​മ​ല്ല എ​ല്ലാ ചാ​റ്റ്ബോ​ട്ടു​ക​ളും ഇ​നി ല​ഭ്യ​മാ​കും

ആ​പ്പി​ളും ഓ​പ്പ​ൺ​എ​ഐ​യും ത​മ്മി​ലു​ള്ള ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​ത്യേ​ക ക​രാ​ർ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സി​രി​യി​ൽ ഇ​നി ഒ​ന്നി​ല​ധി​കം ചാ​റ്റ്ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന പു​തി​യ ഫീ​ച്ച​ർ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ആ​പ്പി​ൾ.

ഐ​ഒ​എ​സ് 27ൽ ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തി​യ എ​ക്സ്റ്റ​ൻ​ഷ​ൻ ഫീ​ച്ച​റി​ലൂ​ടെ സി​രി​യെ ഒ​ന്നി​ല​ധി​കം ചാ​റ്റ്ബോ​ട്ടു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ആ​പ്പി​ൾ ഒ​രു​ങ്ങു​ന്നു. ഓ​പ്പ​ൺ എ​ഐ മാ​ത്രം ല​ഭി​യ​മാ​യി​രു​ന്ന സി​രി​യി​ൽ ഇ​നി മു​ത​ൽ ഗൂ​ഗി​ൾ ജെ​മി​നി, ആ​ന്ത്രോ​പി​ക് ക്ലോ​ഡ് തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​കും.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പ് സ്റ്റോ​റി​ൽ നി​ന്ന് ത​ങ്ങ​ൾ​ക്കി​ഷ്ട​പ്പെ​ട്ട എ​ഐ തെര​ഞ്ഞെ​ടു​ക്കാ​നും സെ​റ്റിം​ഗ്സ് വ​ഴി അ​ത് നേ​രി​ട്ട് ക്ര​മീ​ക​രി​ക്കാ​നും സാ​ധി​ക്കും. ഐ​ഒ​എ​സ് 27, ഐ​പാ​ഡ് ഒ​എ​സ് 27, മാ​ക് ഒ​എ​സ് 27 എ​ന്നി​വ​യി​ൽ ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള ചാ​റ്റ്ബോ​ട്ട് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് സി​രി സെ​ക്ഷ​നി​ൽ പോ​യി അ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാം.

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പി​ന്നി​ലാ​യി​പ്പോ​യ ആ​പ്പി​ൾ, ഒ​രു പ​ങ്കാ​ളി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​തി​ന് പ​ക​രം എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​ന്ന രീ​തി​യി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ മാ​റു​ന്ന​ത്.

2026 ജ​നു​വ​രി​യി​ൽ ഗൂ​ഗി​ളു​മാ​യി ആ​പ്പി​ൾ 100 കോ​ടി ഡോ​ള​റി​ന്‍റെ ക​രാ​ർ ഒ​പ്പുവ​ച്ച​തോ​ടെ ജെ​മി​നി മോ​ഡ​ലു​ക​ളെ ആ​പ്പി​ൾ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​പ്പി​ൾ സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up