Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SndpYogam

മാ​ധ്യ​മ​ത്തി​ന്‍റെ മ​റ​വി​ൽ എ​ന്തും ചെ​യ്യാ​മെ​ന്ന് ക​രു​തേ​ണ്ട; ആ​ന്‍റോ​യു​ടെ അ​റ​സ്റ്റി​ൽ സ​ർ​ക്കാ​രി​ന് സ​ല്യൂ​ട്ട്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രാ​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മാ​ധ്യ​മ​ത്തി​ന്‍റെ മ​റ​വി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന ധാ​ര​ണ സ​മൂ​ഹ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണ്. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​നാ​ദം വാ​രി​ക​യി​ലെ എ​ഡി​റ്റോ​റി​യ​ലി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി ത​ട്ടി​പ്പു​കാ​രും പ​ലി​ശ​ക്കാ​രും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യു​ടെ മ​റ​വി​ൽ എ​ന്തും ചെ​യ്യാ​മെ​ന്നും, ആ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള തെ​റ്റി​ദ്ധാ​ര​ണ​യി​ലാ​ണ് ഇ​ത്ത​രം മാ​ധ്യ​മ മു​ത​ലാ​ളി​മാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

വ​യ​നാ​ട്ടി​ലെ മ​രം​മു​റി കേ​സി​ൽ ആ​ന്‍റോ അ​ഗ​സ്റ്റി​നും സ​ഹോ​ദ​ര​ങ്ങ​ളും ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രാ​ണെ​ന്നും ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി ത​ട്ടി​പ്പു​കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് കോ​ടി​ക​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നും കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കാ​നെ​ന്ന പേ​രി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന സ്പോ​ർ​ട്സ് വ​കു​പ്പി​നെ​യും അ​ന്ന​ത്തെ മ​ന്ത്രി​യെ​യും ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​രോ​പി​ച്ചു.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് അ​റി​ഞ്ഞോ അ​റി​യാ​തെ​യോ മു​ൻ സ​ർ​ക്കാ​രും കൂ​ട്ടു​നി​ന്നു. അ​തേ​സ​മ​യം ചാ​ന​ൽ ഓ​ഫീ​സി​ലെ റെ​യ്ഡി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്ത് മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം ത​ക​ർ​ന്നു​വെ​ന്ന വാ​ദ​ത്തെ​യും വെ​ള്ളാ​പ്പ​ള്ളി ത​ള്ളി. മാ​ഫി​യ​ക​ളും കു​റ്റ​വാ​ളി​ക​ളും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തെ ഉ​ദ്ധ​രി​ക്കാ​ന​ല്ല. ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ പൊ​ലി​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​മ്പോ​ൾ അ​തി​നെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ എ​തി​ർ​ക്കു​ന്ന​ത് കു​റ്റ​വാ​ളി​ക​ളെ വെ​ള്ള​പൂ​ശു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

Latest News

Corehub Up