Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Development

Pathanamthitta

വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ​വ​ള​ര്‍ച്ച സാ​ധ്യ​മാ​ക്ക​ണം: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

ച​ങ്ങ​നാ​ശേ​രി: വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സാ​മൂ​ഹ്യ​വ​ള​ര്‍ച്ച സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. അ​തി​രൂ​പ​ത ഡി​സി​എം​എ​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് അ​വാ​ര്‍ഡ് ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​നു ജോ​ബ് എം​എ​ല്‍എ, കെ​സി​ബി​സി ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ബെ​ന്നി കു​ഴി​യ​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​വി​ധ അ​വാ​ര്‍ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

Latest News

Corehub Up