Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SolarEclipse

സമ്പൂർണ സൂര്യഗ്രഹണത്തിന്‍റെ ആദ്യ ചിത്രം പകർത്തിയിട്ട് 175 വർഷം; ലോകം വിസ്മയിച്ച ഒരു ചിത്രത്തിന്‍റെ കഥ

നി​മി​ഷ​നേ​രം​കൊ​ണ്ട് പ​ക​ൽ ഇ​രു​ളി​ലേ​ക്കു വീഴും! പ്ര​കൃ​തി നി​ശ​ബ്ദ​മാ​കും! സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണം എ​ന്ന പ്ര​തി​ഭാ​സം മ​നു​ഷ്യ​ന് എ​ന്നും അ​ദ്ഭു​ത​മാ​ണ്! ശാ​സ്ത്ര​ലോ​ക​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നു​ള്ള അ​പൂ​ർ​വ​മാ​യ അ​വ​സ​ര​മാ​ണി​ത്. ഇ​ന്ത്യ​യി​ൽ ദൃ​ശ്യ​മാ​കി​ല്ലെ​ങ്കി​ലും നാ​ളെ സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​മാ​ണ്. ഗ്രഹണത്തെ ഭയന്നിരുന്ന മനുഷ്യൻ പിന്നീട് ബഹിരാകാശവിസ്മയങ്ങളുടെ ചിത്രം പകർത്താൻ ആരംഭിച്ചു. ഭൂ​മി​ക്കും സൂ​ര്യ​നും ഇ​ട​യി​ൽ ച​ന്ദ്ര​ൻ വ​രു​ന്പോ​ൾ, സൂ​ര്യ​ന്‍റെ പ്ര​കാ​ശം പൂ​ർ​ണ​മാ​യി മ​റ​യു​ന്ന നി​മി​ഷ​ത്തി​ന്‍റെ, സമ്പൂർണ സൂര്യഗ്രഹണത്തിന്‍റെ ആ​ദ്യ ചി​ത്രം പ​ക​ർ​ത്തി​യി​ട്ട് 175 വ​ർ​ഷം പി​ന്നി​ടു​കയാണ്! 

യോ​ഹാ​ൻ ജൂ​ലി​യ​സ് ഫ്രീ​ഡ്രി​ഷ് ബ​ർ​കോ​വ്സ്കി എ​ന്ന ഫോ​ട്ടോഗ്ര​ഫ​റാ​ണ് ആ​ദ്യ​മാ​യി സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ്യ​ക്ത​മാ​യ ചിത്രമെടുത്തത്. 1851 ജൂ​ലൈ 28-ന് ആ​യി​രു​ന്നു ജ്യോ​തി​ശാ​സ്ത്ര രം​ഗ​ത്ത് വി​പ്ല​വം സൃ​ഷ്ടി​ച്ച അത്യ​പൂ​ർ​വ ചി​ത്രം പിറന്നത്. അ​തു​വ​രെ അ​ധി​കം അ​റി​യ​പ്പെ​ടാ​തി​രു​ന്ന ബ​ർ​കോ​വ്സ്കി എ​ന്ന നി​ശ്ച​ലഛാ​യാ​ഗ്രാ​ഹ​ക​ന്‍റെ തലവര അതോടെ മാറുകയായിരുന്നു.

പ്ര​ഷ്യ​യി​ലെ (ഇ​ന്ന് റ​ഷ്യ​യുടെ ഭാഗം) കൊ​യി​നി​ഗ്സ്ബ​ർ​ഗ് എന്ന നഗരത്തിൽവച്ചാണ് ബ​ർ​കോ​വ്സ്കി സമ്പൂർണ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ആ​ദ്യ​ത്തെ വ്യ​ക്ത​മാ​യ ചി​ത്രം പ​ക​ർ​ത്തിയത്. വെ​ള്ളി പൂ​ശി​യ ചെ​മ്പ് ഫ​ല​ക​ത്തി​ൽ രാ​സ​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് ചി​ത്രം ത​യാ​റാ​ക്കു​ന്ന അ​ന്ന​ത്തെ ഡാ​ഗ​റെ​യോ​ടൈ​പ്പ് സാ​ങ്കേ​തി​ക​വി​ദ്യ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രമെടുത്തത്. ബ​ർ​കോ​വ്സ്കി​യു​ടെ ​ചി​ത്രം സൂ​ര്യ​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ളി​ൽ വ​ലി​യൊ​രു മാ​റ്റ​ത്തി​നു വ​ഴിവ​ച്ചു. ​സൂര്യന്‍റെ ഏ​റ്റ​വും പു​റ​മെ​യു​ള്ള അ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ​യെക്കുറി​ച്ച് പ​ഠി​ക്കാ​ൻ ​ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഇ​തു പു​തി​യൊരു വാതിൽ തു​റ​ന്നു ന​ൽ​കി. സൂ​ര്യന്‍റെ ശോഭ കൊണ്ടു സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത കൊ​റോ​ണ​യി​ലെ സൂ​ക്ഷ്മ ത​രം​ഗ​ങ്ങ​ളും പ്ര​കാ​ശവ​ല​യ​ങ്ങ​ളും സന്പൂർണ ഗ്ര​ഹ​ണ സ​മ​യ​ത്ത് വ്യ​ക്ത​മാ​യി ദൃ​ശ്യ​മാ​കും.

സൗരവാതം, അ​തി​ശ​ക്ത​മാ​യ പ്ലാ​സ്മ വി​സ്ഫോ​ട​ന​ങ്ങ​ൾ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളെ​യും ബാ​ധി​ക്കാ​റു​ണ്ട്. ഗ്ര​ഹ​ണ സ​മ​യ​ത്തെ ചി​ത്രീ​ക​ര​ണ​ത്തി​ലൂ​ടെ​യും പ​ഠ​ന​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​ത്ത​രം ബ​ഹി​രാ​കാ​ശ കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ന്ന് കൃ​ത്രി​മ​മാ​യി ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഗ്ര​ഹ​ണ​ത്തി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ച് കൊ​റോ​ണ​യെക്കുറിച്ച് പ​ഠി​ക്കാ​ൻ യൂ​റോ​പ്യ​ൻ സ്പേ​സ് ഏ​ജ​ൻ​സി​യു​ടെ പ്രോ​ബ-3 പോ​ലെ​യു​ള്ള ദൗ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, പ്ര​കൃ​തി​ദ​ത്ത​മാ​യ ഗ്ര​ഹ​ണ സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന​ത്ര കൃ​ത്യ​ത​യു​ള്ള വി​വ​ര​ങ്ങ​ൾ മ​റ്റ് മാ​ർഗ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കാ​റി​ല്ലെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​നു​ഷ്യ​ൻ ഭ​യ​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യും നോ​ക്കി​ക്ക​ണ്ട ഈ ​പ്ര​തി​ഭാ​സ​ത്തെ, ഇ​ന്ന് ശാ​സ്ത്രീ​യ​മാ​യി മ​ന​സി​ലാ​ക്കാ​നും രേഖപ്പെടുത്തിവയ്ക്കാനും ഗവേഷകർക്കു സാധി​ക്കു​ന്നു. 1851-ൽ ​ഒ​രു പ്ലേ​റ്റി​ൽ പ​തി​ഞ്ഞ ​ആ​ദ്യ​ത്തെ ഗ്ര​ഹ​ണ ചി​ത്രം മു​ത​ൽ ഇക്കാലത്തെ അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ ചി​ത്ര​ങ്ങ​ൾ വ​രെ, സൂ​ര്യ​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി അ​നാ​വ​ര​ണം ചെ​യ്യാൻ ശാസ്ത്രലോകത്തിനു കരുത്താകുന്നു.

Latest News

Corehub Up