മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പുരസ്കാരം യഥാര്‍ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നുവെന്ന് നടന് സൗബിന് ഷാഹിര്‍.
ജീവിതത്തില്‍ അവര്‍ അനുഭവിച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കണക്കാക്കുന്നത്. ഞങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും സൗബിന് പറഞ്ഞു. അവാര്‍ഡ് ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സൗബിന് പ്രതികരിച്ചു.
28 സിനിമകളിൽ നിലവാരമുള്ളത് 10 ശതമാനംമാത്രം
സംസ്ഥാന അവാർഡ് പരിഗണനയ്ക്കുവന്ന 28 സിനിമകളിൽ 10 ശതമാനം മാത്രമാണ് നിലവാരമുള്ളതെന്നു പ്രകാശ് രാജ് പറഞ്ഞു. പുരസ്കാരനിർണയം എളുപ്പമുള്ള ജോലിയല്ല, എന്നാൽ ജൂറിയിലെ സഹപ്രവർത്തകർ ഇക്കാര്യം എളുപ്പമാക്കിത്തന്നു. അതിനാൽ ഏകകണ്ഠമായ തീരുമാനത്തിൽ എത്താനായി.
പത്തു ദിവസം ഒരു ലൈബ്രറിയിലിരുന്നു 2024ലെ സിനിമകളെ തനിക്കു വിലയിരുത്താൻ കഴിഞ്ഞു. സിനിമകൾ നിർമിക്കാൻ ചലച്ചിത്രവികസന കോർപറഷൻ തുക നൽകുന്നതു സന്തോഷകരം. എന്നാൽ ആ നികുതിപ്പണം അർഹിക്കുന്ന യുവാക്കൾക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.