Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Zone Competition

സി​ബി​എ​സ്ഇ താ​യ്ക്വോ​ണ്ടോ സൗ​ത്ത് സോ​ൺ മ​ത്സ​ര​ത്തി​നി​ടെ വി​ദ്യാ​ർ​ഥിക്ക് ഗു​രു​ത​ര​പ​രി​ക്ക്

മും​ബൈ: സി​ബി​എ​സ്ഇ താ​യ്ക്വോ​ണ്ടോ സൗ​ത്ത് സോ​ൺ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യ്ക്കു ഗു​രു​ത​ര​പ​രി​ക്ക്. തൃ​ശൂ​ർ പെ​രു​മ്പി​ല​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ഫൈ​സ് അ​ബ്‌​ദു​ൾ ജ​ലാ​ലി​നാ​ണ് മ​ഹാരാഷ്‌ട്രയിൽ നടന്ന മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സി​ബി​എ​സ്ഇ ചെ​യ​ർ​മാനു കു​ടും​ബം പ​രാ​തി ന​ൽ​കി. നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കു​ടും​ബം അറിയിച്ചു.

ഗു​രു​ത​ര പരി​ക്കേ​റ്റ വി​ദ്യാ​ർ​ഥി എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഓ​ഗ​സ്റ്റ് മൂ​ന്നി​ന്ന് മ​ഹാ​രാഷ്‌ട്ര​യി​ലെ ച​ന്ദ്ര​പു​ർ വ​ച്ചാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. എ​തി​ർ മ​ത്സ​രാ​ർ​ഥി നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​ർ​ദി​ച്ചെ​ന്നാണ് ഫൈ​സി​ന്‍റെ കു​ടും​ബം പ​റ​യു​ന്ന​ത്. റ​ഫ​റി കൃ​ത്യ​മാ​യി ഇ​ട​പെ​ട്ടില്ല. സം​ഭ​വി​ച്ച​തു ഗു​രു​ത​ര പി​ഴ​വാ​ണെന്നും ​കുട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

പ്രാ​ഥ​മി​ക ചി​കി​ത്സയ്ക്കും ശ​സ്ത്ര​ക്രി​യ​യ്ക്കും ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​യെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്തു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up