Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Southafrica

ഇ​ന്ത്യ​ക്ക് അ​ടി​തെ​റ്റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സൂ​പ്പ​ർ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​യ്ക്ക് ദ​യ​നീ​യ തോ​ൽ​വി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 76 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​മാ​ണ് പ്രോ​ട്ടീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്.

188 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 18.5 ഓ​വ​റി​ല്‍ കേ​വ​ലം 111 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 42 റ​ണ്‍​സെ​ടു​ത്ത ശി​വം ദു​ബെ​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. നാ​ല് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ര്‍​കോ ജാ​ന്‍​സ​നും മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ കേ​ശ​വ് മ​ഹാ​രാ​ജു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്.

ശി​വം ദു​ബെ​യ്ക്കു പു​റ​മെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ (18), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (18), അ​ഭി​ഷേ​ക് ശ​ർ​മ (15) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന സ്കോ​റ​ർ​മാ​ർ. ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ദ​ക്ഷി​ണാ​ഫ്രി​ക്ക നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 187 റ​ൺ​സാ​ണ് നേ​ടി​യ​ത്. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 187 /7 ഇ​ന്ത്യ 111/10 (18.5).

ടോ​സ് നേ​ടി ബാ​റ്റിം​ഗി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഡേ​വി​ഡ് മി​ല്ല​ര്‍ (63), ഡി​വാ​ള്‍​ഡ് ബ്രേ​വി​സ് (45), ട്രി​സ്റ്റ​ണ്‍ സ്റ്റ​ബ്‌​സ് (44) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ത്യ​ക്ക് വേ​ണ്ടി ജ​സ്പ്രി​ത് ബും​റ മൂ​ന്നും അ​ര്‍​ഷ്ദീ​പ് സിം​ഗ് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. മി​ല്ല​റെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ച്ച​യാ​യി നാ​ലു വി​ജ​യ​ങ്ങ​ളു​മാ​യെ​ത്തി​യ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ഒ​ന്നു​മ​ല്ലാ​താ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക പു​റ​ത്തെ​ടു​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​ർ​ക്കു മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ ത​ക​ർ​ന്ന​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.
 

Sports

പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​ന്ത്യ; ര​ണ്ടാം ഏ​ക​ദി​നം ബു​ധ​നാ​ഴ്ച

റാ​യ്പൂ​ർ: ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം വി​ജ​യി​ച്ച് കി​രീ​ടം സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

അ​തേ​സ​മ​യം പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​ക്കി പോ​രാ​ട്ടം അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് നീ​ട്ടാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ശ്ര​മം. ബു​ധ​നാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 1.30 ന് ​മ​ത്സ​രം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം റാ​ഞ്ചി​യി​ൽ ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ 17 റ​ൺ​സി​ന് ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 349 റ​ൺ​സെ​ടു​ത്തു. വി​രാ​ട് കോ​ഹ്‍​ലി​യു​ടെ സെ​ഞ്ചു​റി​യു​ടെ​യും രോ​ഹി​ത് ശ​ർ​മ​യു​ടെ​യും ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രു ഘ​ട്ട​ത്തി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 130 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യെ​ങ്കി​ലും 49.2 ഓ​വ​റി​ൽ 332 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യി. മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ക്കാ​തെ പോ​യ​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

 

Sports

റാ​ഞ്ചി ഏ​ക​ദി​നം; ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ റാ​ഞ്ചി ഏ​ക​ദി​ന​ത്തി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ കെ.​എ​ൽ.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം യ​ശ്വ​സി ജ​യ്സ്വാ​ൾ ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്യും.

നാ​ലാം ന​മ്പ​റി​ൽ റു​തു​രാ​ജ് ഗെ​യ്ക‌്വാ​ദ് എ​ത്തും. മൂ​ന്നു പേ​സ​ർ​മാ​രും മൂ​ന്നു സ്പി​ന്ന​ർ​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. അ​ർ​ഷ്‌​ദീ​പ് സിം​ഗ്, പ്ര​സി​ദ്ധ് കൃ​ഷ‌​ണ, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ പേ​സ​ർ​മാ​രാ​യി എ​ത്തി​യ​പ്പോ​ൾ ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ൽ​ദീ​പ് യാ​ദ​വ്, വാ​ഷിം​ഗ്ട​ൻ
സു​ന്ദ​ർ എ​ന്നി​വ​രാ​ണ് സ്‌​പി​ന്ന​ർ​മാ​ർ. ‌‌

അ​തേ​സ​മ​യം ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തോ​ടെ എ​യ്‌​ഡ​ൻ മാ​ർ​ക്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ന​യി​ക്കു​ന്ന​ത്. നാ​ലു പേ​സ​ർ​മാ​രാ​യും ഒ​രു സ്‌​പി​ന്ന​റു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​റ​ങ്ങു​ന്ന​ത്.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കെ.​എ​ല്‍. രാ​ഹു​ല്‍ (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, ഹ​ര്‍​ഷി​ത് റാ​ണ, കു​ല്‍​ദീ​പ് യാ​ദ​വ്, അ​ര്‍​ഷ്ദീ​പ് സിം​ഗ്, പ്ര​സി​ദ് കൃ​ഷ്ണ.

ദ​ക്ഷി​ണാ​ഫ്രി​ക്ക: റ​യാ​ന്‍ റി​ക്ക​ല്‍​ട​ണ്‍, ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (വി​ക്ക​റ്റ് കീ​പ്പ​ര്‍), എ​ഡ​ന്‍ മാ​ര്‍​ക്രം (ക്യാ​പ്റ്റ​ന്‍), മാ​ത്യു ബ്രീ​റ്റ്സ്‌​കെ, ടോ​ണി ഡി ​സോ​ര്‍​സി, ഡെ​വാ​ള്‍​ഡ് ബ്രെ​വി​സ്, മാ​ര്‍​ക്കോ ജാ​ന്‍​സെ​ന്‍, കോ​ര്‍​ബി​ന്‍ ബോ​ഷ്, പ്ര​ണേ​ല​ന്‍ സു​ബ്ര​യ​ന്‍, നാ​ന്ദ്രെ ബ​ര്‍​ഗ​ര്‍, ഒ​ട്ട്‌​നീ​ല്‍ ബാ​ര്‍​ട്ട്മാ​ന്‍.

 

 

International

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ല: ന​രേ​ന്ദ്ര​മോ​ദി

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന് ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ​മ്പൂ​ർ​ണ ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ആ​വ​ശ്യ​മെ​ന്നും ജി20 ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി​ട്ടു​ള്ള പ​രി​ഷ്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു. യു​എ​ൻ അ​ട​ക്ക​മു​ള്ള ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ൾ 21-ാം നൂ​റ്റാ​ണ്ടി​ലെ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളി​ൽ നി​ന്നും വ​ള​രെ അ​ക​ലെ​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

ബ്ര​സീ​ലു​മാ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​യും സാ​ങ്കേ​തി​ക വി​ദ്യാ കൈ​മാ​റ്റ​ത്തി​ന് സം​വി​ധാ​നം വേ​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് മോ​ദി നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചു.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; കെ.​എ​ല്‍.​രാ​ഹു​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മ​ന്‍ ഗി​ല്ലി​ന് പ​ക​രം കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. വൈ​സ് ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍​ക്ക് പ​ക​രം തി​ല​ക് വ​ര്‍​മ​യും ടീ​മി​ലെ​ത്തി. വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്തും ടീ​മി​ലു​ണ്ട്.

സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. പേ​സ​ര്‍​മാ​രാ​യ ജ​സ്പ്രി​ത് ബും​റയ്ക്കും മു​ഹ​മ്മ​ദ് സി​റാ​ജി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം 30ന് ​റാ​ഞ്ചി​യി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നി​ന് റാ​യ്‌​പു​രി​ലും മൂ​ന്നാം മ​ത്സ​രം ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തും ന​ട​ക്കും.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, തി​ല​ക് വ​ര്‍​മ, കെ.​എ​ല്‍.​രാ​ഹു​ല്‍, റി​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ഹ​ര്‍​ഷി​ത് റാ​ണ, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ധ്രു​വ് ജു​റ​ല്‍.

 

 

International

ജി 20 ​ഉ​ച്ച​കോ​ടി; ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി

ജൊഹാനസ്‌ബർഗ്: ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി. വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ മോ​ദി​ക്ക് ഇ​ന്ത്യ​ൻ സ​മൂ​ഹം വ​ൻ സ്വീ​ക​ര​ണം ന​ൽ​കി.

ഈ​ജി​പ്തി​ൽ ന​ട​ന്ന പ​ശ്ചി​മേ​ഷ്യ സ​മാ​ധാ​ന ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും മ​ലേ​ഷ്യ​യി​ലെ ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യി​ൽ നി​ന്നും ന​രേ​ന്ദ്ര മോ​ദി മാ​റി നി​ന്നി​രു​ന്നു. ഉ​ച്ച​കോ​ടി​യി​ല്‍ നി​ന്ന് മോ​ദി മാ​റി നി​ന്ന​ത് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഒ​ഴി​വാ​ക്കാ​നാണെന്ന്  പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു.

ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ യു​ദ്ധം നി​റു​ത്തി​യ​ത് താ​നാ​ണെ​ന്ന് സൗ​ദി കി​രീ​ടാ​വ​കാ​ശി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലും ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. മോ​ദി ത​ന്നെ വി​ളി​ച്ച് യു​ദ്ധം നി​റു​ത്തി​യെ​ന്ന് നേ​രി​ട്ട​റി​യി​ച്ചു എ​ന്നാ​ണ് ട്രം​പി​ന്‍റെ പു​തി​യ വാ​ദം.

 

Sports

സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണു; ഇ​ന്ത്യ​യ്ക്ക് ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി

 കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് 30 റ​ൺ​സി​ന്‍റെ ഞെ‌​ട്ടി​ക്കു​ന്ന തോ​ൽ​വി. 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 93 റ​ൺ​സി​ന് ഒ​മ്പ​തു​വി​ക്ക​റ്റും ന​ഷ്ട​മാ​യി. ക്യാ​പ്റ്റ​ൻ ശു​ഭ്‌​മാ​ൻ ഗി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യി​ല്ല.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 159, 153 ഇ​ന്ത്യ 189, 93. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റാ​ണ് (31) ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍ .അ​ക്സ​ര്‍ പ​ട്ടേ​ൽ (26), ര​വീ​ന്ദ്ര ജ​ഡേ​ജ (18), ധ്രു​വ് ജു​റെ​ൽ (13) മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്‌​പി​ന്ന​ർ സി​മോ​ൺ ഹാ​ർ​മ​റാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ഇ​ന്ത്യ​യു​ടെ അ​ന്ത​ക​നാ​യ​ത്.

ആ​ദ്യ ഇ​ന്നിം​ഗ്സി​ലും ഹാ​ർ​മ​ർ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഹാ​ർ​മ​റി​നു പു​റ​മെ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ മാ​ർ​ക്കോ യാ​ൻ​സ​നും കേ​ശ​വ് മ​ഹാ​രാ​ജും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ക​ഥ​ക​ഴി​ച്ച​ത്. നേ​ര​ത്തേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 153 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി പ്ര​തി​രോ​ധം തീ​ർ​ത്ത ക്യാ​പ്റ്റ​ൻ ടെം​ബ ബ​വു​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് (55) പ്രോ​ട്ടീ​സി​നെ 150 ക​ട​ത്തി​യ​ത്. നാ​ല് ബൗ​ണ്ട​റി​യ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ല്‍​ദീ​പ് യാ​ദ​വും സി​റാ​ജും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 - 0ന് ​മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 22ന് ​ഗു​വാ​ഹ​ത്തി​യി​ല്‍ ന​ട​ക്കും.

Sports

പൊ​രു​തി​യ​ത് ബാ​വു​മ മാ​ത്രം; ഇ​ന്ത്യ​യ്ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

കോ​ല്‍​ക്ക​ത്ത: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 124 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. 93-7 എ​ന്ന സ്കോ​റി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 153 റ​ൺ​സി​ന് ഓ​ള്‍ ഔ​ട്ടാ​യി.

55 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ക്യാ​പ്റ്റ​ൻ ടെം​ബാ ബാ​വു​മ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​യി പൊ​രു​തി​യ​ത്. ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ അ​വ​രു​ടെ ബാ​ക്കി മൂ​ന്നു വി​ക്ക​റ്റു​ക​ളും ഇ​ന്ത്യ വീ​ഴ്ത്തി. കോ​ർ​ബി​ൻ ബോ​ഷ് (25), സൈ​മ​ൺ ഹാ​ർ​മ​ർ (ഏ​ഴ്), കേ​ശ​വ് മ​ഹാ​രാ​ജ് (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

ജ​സ്പ്രീ​ത് ബും​റ ഒ​രു വി​ക്ക​റ്റു വീ​ഴ്ത്തി​യ​പ്പോ​ൾ മു​ഹ​മ്മ​ദ് സി​റാ​ജി​നാ​ണ് ര​ണ്ടു വി​ക്ക​റ്റ്. എ​ട്ടാം വി​ക്ക​റ്റി​ല്‍ ബാ​വു​മ​ക്കൊ​പ്പം പി​ടി​ച്ചു നി​ന്ന കോ​ര്‍​ബി​ന്‍ ബോ​ഷ് 25 റ​ണ്‍​സെ​ടു​ത്ത് ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യാ​യെ​ങ്കി​ലും ജ​സ്പ്രീ​ത് ബും​റ കൂ​ട്ടു​കെ​ട്ട് ത​ക​ര്‍​ത്ത​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ​ത​നം പൂ​ര്‍​ത്തി​യാ​യി.

Sports

ജ​ഡേ​ജ​ക്ക് നാ​ല് വി​ക്ക​റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക ക​റ​ങ്ങി​വീ​ഴു​ന്നു

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 30 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 93 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്.

ക്യാ​പ്റ്റ​ൻ ടെം​ബ ബാ​വു​മ (29), കോ​ർ​ബി​ൻ ബോ​ഷ് (ഒ​ന്ന്) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. മൂ​ന്നു വി​ക്ക​റ്റു മാ​ത്രം ശേ​ഷി​ക്കെ ആ​കെ 63 റ​ൺ​സി​ന്‍റെ ലീ​ഡ് മാ​ത്ര​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ നാ​ലും കു​ൽ​ദീ​പ് യാ​ദ​വ് ര​ണ്ടും അ​ക്ഷ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ബാ​റ്റി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റ ശു​ഭ്‌​മാ​ൻ ഗി​ല്ലി​നു പ​ക​രം വൈ​സ് ക്യാ​പ്റ്റ​ൻ ഋ​ഷ​ഭ് പ​ന്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 159 റ​ണ്‍​സി​നെ​തി​രെ ഇ​ന്ത്യ 189ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

39 റ​ണ്‍​സെ​ടു​ത്ത കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ക്യാ​പ്റ്റ​ന്‍ ഗി​ല്‍ പ​രി​ക്കി​നെ തു​ട​ര്‍​ന്ന് റി​ട്ട​യേ​ര്‍​ഡ് ഹ​ര്‍​ട്ടാ​യ​തും ഇ​ന്ത്യ​ക്ക് തി​രി​ച്ച​ടി​യാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ നാ​ലും മാ​ര്‍​കോ ജാ​ന്‍​സ​ണ്‍ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

കോ​ൽ​ക്ക​ത്ത ‌ടെ​സ്റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ടോ​സ് ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലു സ്പി​ന്ന​ര്‍​മാ​രും ര​ണ്ട് പേ​സ​ര്‍​മാ​രു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ​യും കു​ല്‍​ദീ​പ് യാ​ദ​വും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും അ​ക്സ​ര്‍ പ​ട്ടേ​ലു​മാ​ണ് ടീ​മി​ലെ​ത്തി​യ സ്പി​ന്ന​ര്‍​മാ​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ല്‍ പേ​സ​ര്‍ കാ​ഗി​സോ റ​ബാ​ഡ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലി​ല്ല. പ​ക​രം കോ​ര്‍​ബി​ന്‍ ബോ​ഷാ​ണ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി​യ​ത്.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്‌​ഡ​ൻ മാ​ർ​ക്രം, റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ, വി​യാ​ൻ മു​ൾ​ഡ​ർ, തെം​ബ ബാ​വു​മ, ടോ​ണി ഡി. ​സോ​ർ​സി, ട്രി​സ്റ്റ​ൻ സ്റ്റ​ബ്‌​സ്, കൈ​ൽ വെ​റെ​യ്ൻ, സൈ​മ​ൺ ഹാ​ർ​മ​ർ, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്.

ടീം ​ഇ​ന്ത്യ : യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കെ.​എ​ൽ. രാ​ഹു​ൽ, വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​ർ, ശു​ഭ്‌​മാ​ൻ ഗി​ൽ, ഋ​ഷ​ഭ് പ​ന്ത്, ര​വീ​ന്ദ്ര ജ​ഡേ​ജ, ധ്രു​വ് ജു​റെ​ൽ, അ​ക്ഷ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രീ​ത്‌ ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.

 

 

Sports

കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക; പ​ര​മ്പ​ര സ​മ​നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ച​തു​ർ​ദി​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് വി​ജ​യം. സ്‌​കോ​ര്‍: ഇ​ന്ത്യ എ 255, 382/7 ​ദ​ക്ഷി​ണാ​ഫ്രി​ക്ക എ 221, 417/5

​ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 417 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്ന​ത്. ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​ന്‍ (91), ലൊ​സേ​ഗോ സെ​നോ​ക്വാ​നെ (77), സു​ബൈ​ര്‍ ഹം​സ (77), തെം​ബ ബ​വൂ​മ (59), കോ​ണ​ര്‍ എ​സ്റ്റെ​ര്‍​ഹു​യി​സെ​ന്‍ ( 52) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നാ​ലാം ദി​നം വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​ർ​ദാ​ൻ ഹെ​ന്നാ​നും സെ​നോ​ക്വാ​നെ​യും 156 റ​ൺ​സി​ന്‍റെ ശ​ക്ത​മാ​യി അ​ടി​ത്ത​റ ഒ​രു​ക്കി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

തു​ട​ർ​ന്നു​വ​ന്ന​വ​ർ നി​ല​യു​റ​പ്പി​ച്ച് ക​ളി​ച്ച​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു​വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 1-1 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചു.

 

Sports

ധ്രു​വ് ജു​റെ​ലി​ന് സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം. ധ്രു​വ് ജു​റെ​ലി​ന്‍റെ (127*) അ​പ​രാ​ജി​ത സെ​ഞ്ചു​റി​യു​ടെ​യും ക്യാ​പ്റ്റ​ൻ റി​ഷ​ഭ് പ​ന്തി​ന്‍റെ​യും (65) ഹ​ര്‍​ഷ് ദു​ബെ​യു​ടെ​യും (84) അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ​യും ക​രു​ത്തി​ലാ​ണ് കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ച​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​മൂ​ന്നാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 15 റ​ണ്‍​സോ​ടെ ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​നും ഒ​മ്പ​ത് റ​ണ്‍​സു​മാ​യി ലെ​സേ​ഗോ സെ​നോ​ക്വാ​നെ​യു​മാ​ണ് ക്രീ​സി​ല്‍. പ​ത്തു വി​ക്ക​റ്റും ഒ​രു ദി​വ​സ​വും അ​വ​ശേ​ഷി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ക്ക് ജ​യി​ക്കാ​ന്‍ 392 റ​ണ്‍​സ് കൂ​ടി വേ​ണം.

നേ​ര​ത്തെ ര​ണ്ടാം ദി​നം ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 255 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക 221 റ​ണ്‍​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ മാ​ര്‍​ക്വ​സ് അ​ക്ക​ര്‍​മാ​ന്‍റെ(118 പ​ന്തി​ല്‍ 134) വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക​രു​ത്താ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ലും ധ്രു​വ് ജു​റെ​ൽ ഇ​ന്ത്യ​യ്ക്കാ​യി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

Sports

പ​ന്ത് തി​രി​ച്ചെ​ത്തി; ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്ത് ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ശു​ഭ്മാ​ന്‍ ഗി​ല്‍ ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ പ​ന്താ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ധ്രു​വ് ജു​റെ​ലാ​ണ് ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ര്‍. സാ​യ് സു​ദ​ര്‍​ശ​നും മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

പേ​സ​ര്‍​മാ​രാ​യി ആ​കാ​ശ് ദീ​പി​നൊ​പ്പം ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മാ​ണു​ള്ള​ത്. ഓ​ൾ റൗ​ണ്ട​ര്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലു​ണ്ട്.

അ​തേ​സ​മ​യം സ്റ്റാ​ർ പേ​സ്ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യെ ഇ​ത്ത​വ​ണ​യും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചി​ല്ല. 14 മു​ത​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ആ​ദ്യ​മ​ത്സ​രം. 22 മു​ത​ല്‍ ഗു​വാ​ഹ​തി​യി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ്.

ഇ​ന്ത്യ​ൻ ടീം: ​ശു​ഭ്‌​മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), റി​ഷ​ഭ് പ​ന്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കെ.​എ​ൽ.​രാ​ഹു​ൽ, സാ​യ് സു​ദ​ർ​ശ​ൻ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, ധ്രു​വ് ജു​റ​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ് ദീ​പ്, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ, കു​ൽ​ദീ​പ് യാ​ദ​വ്.

Sports

ഷെ​ഫാ​ലി​ക്കും ദീ​പ്തി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 299 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

ന​വി​മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 299 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 298 റ​ൺ​സ് നേ​ടി. 87 റ​ൺ​സ് നേ​ടി​യ ഷെ​ഫാ​ലി വ​ർ​മ്മ​യാ​ണ് ടോ​പ് സ്കോ​റ​ർ.

ദീ​പ്തി ​ശ​ര്‍​മ (58), സ്മൃ​തി മ​ന്ഥ​ന (45), ജ​മി​മ റോ​ഡ്രി​ഗ്‌​സ് (24), റി​ച്ച ഘോ​ഷ് (34), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (20) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ സ്മൃ​തി​യും ഷെ​ഫാ​ലി വ​ർ​മ​യും ചേ​ർ​ന്ന് 104 റ​ൺ​സി​ന്‍റെ സ്വ​പ്ന​തു​ല്ല്യ​മാ​യ തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ​ത്

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി അ​യ​ബോം​ഗ ഖാ​ക്ക മൂ​ന്നും നോ​ങ്കു​ലു​ലെ​ക്കോ മ്ലാ​ബ, ന​ദീ​ന്‍ ഡി ​ക്ല​ര്‍​ക്ക്, ക്ലോ ​ട്ര​യോ​ണ്‍ എ​ന്നി​വ​ർ ഓ​രോ​വി​ക്ക​റ്റും വീ​ഴ്ത്തി. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്യാ​പ്റ്റ​ൻ ലോ​റ വോ​ൾ​വാ​ർ​ട്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സെ​മി ഫൈ​ന​ൽ വി​ജ​യി​ച്ച അ​തേ പ്ലേ​യിം​ഗ് ഇ​ല​വ​നു​മാ​യി​ട്ടാ​ണ് ക​ലാ​ശ​പ്പോ​രി​ലും ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങി​യ​ത്. നേ​ര​ത്തെ മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് ടോ​സി​ട്ട​ത്.

Sports

ഷെ​ഫാ​ലിക്ക് അ​ർ​ധ സെ​ഞ്ചു​റി; ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക്

ന​വി​മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്യു​ന്ന ഇ​ന്ത്യ മി​ക​ച്ച സ്കോ​റി​ലേ​ക്ക് നീ​ങ്ങു​ന്നു. നി​ല​വി​ൽ 39 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 223 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ദീ​പ്തി ശ​ര്‍​മ (34), അ​മ​ന്‍​ജോ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഓ​പ്പ​ണ​ർ​മാ​രാ​യ സ്മൃ​തി മ​ന്ഥ​ന (45), ഷെ​ഫാ​ലി വ​ർ​മ ( 87), സെ​മി ഫൈ​ന​ലി​ലെ ഹീ​റോ ജ​മി​മ റോ​ഡ്രി​ഗ്‌​സ് ( 24), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (19) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ സ്മൃ​തി​യും ഷെ​ഫാ​ലി വ​ർ​മ​യും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഇ​ന്ത്യ​യ്ക്കു ന​ൽ​കി​യ​ത്.

പ​വ​ർ​പ്ലേ അ​വ​സാ​നി​ച്ച​പ്പോ​ൾ 64/0 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ഇ​ന്ത്യ. നേ​ര​ത്തെ മ​ഴ​യെ തു​ട​ര്‍​ന്ന് വൈ​കി​യാ​ണ് ടോ​സി​ട്ട​ത്. സെ​മിഫൈ​ന​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് ഇ​രു ടീ​മു​ക​ളും ഒ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല. ഇ​രു ടീ​മു​ക​ളും ആ​ദ്യ കി​രീ​ടം തേ​ടി​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

Sports

വ​നി​താ ലോ​ക​ക​പ്പ്: ടോ​സ് ജ​യി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ ആ​ദ്യം ബാ​റ്റു ചെ​യ്യും

ന​വി മും​ബൈ: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സെ​മി ഫൈ​ന​ൽ വി​ജ​യി​ച്ച ആതേ ‌ടീ​മു​മാ​യി​ട്ടാ​ണ് ക​ലാ​ശ​പ്പോ​രി​ന് ഇരു ടീമും  ഇ​റ​ങ്ങു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്നു ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ടോ​സ് ഇ​ട്ട​തെ​ങ്കി​ലും ഓ​വ​റു​ക​ൾ ചു​രു​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ക​ന്നി​ക്കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഇ​തി​നു​മു​ൻ​പ് ര​ണ്ടു​ത​വ​ണ ഫൈ​ന​ലി​ൽ ക​ളി​ച്ച​പ്പോ​ഴും ഇ​ന്ത്യ​ക്ക് തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. അ​തി​ന്‍റെ മു​റി​വു​ണ​ക്കാ​ൻ ഇ​ത്ത​വ​ണ ജ​യം അ​നി​വാ​ര്യ​മാ​ണ്.

2005ൽ ​ഓ​സ്ട്രേ​ലി​യ​യോ​ടും 2017ൽ ​ഇം​ഗ്ല​ണ്ടി​നോ​ടു​മാ​ണ് കി​രീ​ടം അ​ടി​യ​റ​വെ​ച്ച​ത്. മൂ​ന്നാ​മ​ങ്ക​ത്തി​ൽ ജ​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും. സെ​മി​ഫൈ​ന​ലി​ൽ റി​ക്കോ​ർ​ഡ് റ​ൺ​ചേ​സോ​ടെ ഓ​സ്‌​ട്രേ​ലി​യ​യെ മ​റി​ക​ട​ന്ന​ത് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.‌

ടീം ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടാസ്മിന്‍ ബ്രിട്ട്സ്, അനെകെ ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ആനെറി ഡെര്‍ക്സെന്‍, ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ മ്ലാബ.

 

Sports

വ​നി​താ ലോ​ക​ക​പ്പ്; ക​ലാ​ശ​പ്പോ​ര് ഇ​ന്ന്

മും​ബൈ: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ പു​തി​യ ചാമ്പ്യൻമാ​രെ ഇ​ന്ന് അ​റി​യാം. ന​വി മും​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം വൈ​കു​ന്നേ​രം 3.30ന് ​ആ​രം​ഭി​ക്കും. ര​ണ്ടു ത​വ​ണ ഫൈ​ന​ലി​ൽ കാ​ലി​ട​റി​യ ഇ​ന്ത്യ​യു​ടെ നീ​ല​പ്പ​ട സെ​മി​യി​ൽ അ​വി​സ്മ​ര​ണീ​യ ജ​യ​ത്തി​ലൂ​ടെയാണ് ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

മ​റു​വ​ശ​ത്ത് ആ​ദ്യ​മാ​യി ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യും പ്ര​തീ​ക്ഷ​യു​ടെ തേ​രി​ലാ​ണ്. സെ​മി​യി​ൽ ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ അ​ട്ടി​മ​റി​ച്ച് ഫൈ​ന​ലി​ൽ എ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ​വ​ർ. വ​ൻ​മ​തി​ലാ​യ ഓ​സ്ട്രേ​ലി​യ​യെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചേ​സിം​ഗ് സ്കോ​റി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലാ​ണി​ത്. 2005ലും 2017​ലു​മാ​ണ് ഇ​ന്ത്യ ഇ​തി​ന് മു​മ്പ് വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഫൈ​ന​ല്‍ ക​ളി​ച്ച​ത്. 2005ല്‍ ​ന​ട​ന്ന ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ തോ​ല്‍​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ കി​രീ​ടം നേ​ടി. 2017ല്‍ ​ഇം​ഗ്ല​ണ്ടാ​ണ് ഇ​ന്ത്യ​യെ ക​ണ്ണീ​രു​കു​ടി​പ്പി​ച്ച​ത്.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​സം​കൊ​ല്ലി​യാ​യി മ​ഴ എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. വൈ​കു​ന്നേ​രം നാ​ലി​നും ഏ​ഴി​നും ഇ​ട​യി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

 

Sports

ത​നു​ഷ് കൊ​ടി​യാ​ന് നാ​ലു വി​ക്ക​റ്റ്; ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റു​ന്നു

ബം​ഗ​ളൂ​രു: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ആ​ദ്യ ദി​വ​സം മ​ത്സ​രം നി​ർ​ത്തു​മ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 299 റ​ൺ‍​സെ​ന്ന നി​ല​യി​ലാ​ണ്.

170 -2 എ​ന്ന മി​ക​ച്ച നി​ല​യി​ല്‍ നി​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക 299 -9ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത്. ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​ന്‍ (71) ടോ​പ് സ്കോ​റ​റാ​യി. സ​ബൈ​ര്‍ ഹം​സ (66) റൂ​ബി​ന്‍ ഹെ​മാ​ന്‍ (54) മി​ക​ച്ച പ്ര​ക‌​ട​നം പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി ത​നു​ഷ് കൊ​ടി​യാ​ന്‍ നാ​ലും മാ​ന​വ് സു​താ​ര്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. ടോ​സ് നേ​ടി​യ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

 

Sports

ലാ​ഹോ​ർ ടെ​സ്റ്റ്; പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ജ​യം

ലാ​ഹോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 93 റ​ൺ​സ് ജ​യം. 277 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​മാ​യി ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക നാ​ലാം ദി​നം 183 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സ്കോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ 378, 167, ദ​ക്ഷി​ണാ​ഫ്രി​ക്ക 269, 183.

54 റ​ണ്‍​സെ​ടു​ത്ത ഡെ​വാ​ള്‍​ഡ് ബ്രെ​വി​സും 45 റ​ണ്‍​സെ​ടു​ത്ത റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്​ക്കാ​യി പൊ​രു​തി​യ​ത്. നാ​ലാം ദി​നം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 51 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രീ​സി​ലെ​ത്തി​യ​ത്.

29 റ​ണ്‍​സോ​ടെ റി​യാ​ന്‍ റി​ക്കി​ള്‍​ട​ണും 16 റ​ണ്‍​സോ​ടെ ടോ​ണി ഡി ​സോ​ര്‍​സി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. എ​ന്നാ​ല്‍ തു​ട​ക്ക​ത്തി​ലെ ത​ന്നെ ടോ​ണി ഡി ​സോ​ര്‍​സി​യെ ഷ​ഹീ​ന്‍ അ​ഫ്രീ​ദി മ​ട​ക്കി. പി​ന്നാ​ലെ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും (​ര​ണ്ട്) മ​ട​ങ്ങി​യ​തോ​ടെ 55/4 എ​ന്ന സ്കോ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റി.

തു​ട​ർ​ന്ന് ബ്രെ​വി​സും റി​ക്കി​ള്‍​ട​ണും ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും നോ​മാ​ന്‍ അ​ലി​യും നാ​ലും സാ​ജി​ദ് ഖാ​ന്‍ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

ഇ​തോ‌​ടെ ര​ണ്ടു ടെ​സ്റ്റു​ക​ള​ട​ങ്ങി​യ പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ടെ​സ്റ്റ് 20 മു​ത​ല്‍ റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ന​ട​ക്കും.

Latest News

Corehub Up