Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speech Competition

Kottayam

നാ​ലാ​മ​ത് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സ്‌​കൂ​ള്‍ സി​ല്‍​വ​ര്‍ ജൂ​ബി​ലി പ്ര​സം​ഗ​മ​ത്സ​രം

കു​റു​മ്പ​നാ​ടം: എ​ന്‍റെ കേ​ര​ളം 2040 യു​വ​ത​ല​മു​റ സ്വ​പ്നം കാ​ണു​ന്ന കേ​ര​ളം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നാ​ലാ​മ​ത് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സി​ല്‍​വ​ര്‍ ജൂ​ബി​ലി പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ജോ​ബി പി.​സി, സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​മെ​ല്‍​വി​ന്‍ ക​ഴു​ന്നു​ക​ണ്ട​ത്തി​ൽ, ഹെ​ഡ്മാ​സ്റ്റ​ര്‍ മാ​ത്യു എം. ​സി., അ​ല​ക്‌​സാ​ണ്ട​ര്‍ പ്രാ​ക്കു​ഴി, അ​ജേ​ഷ് എം.​എ​സ്, അ​ഞ്ചു ജോ​ബ്, മ​ഞ്ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​ജ​യിം​സ് മ​ണി​മ​ല, ഡോ. ​അ​ജീ​ഷ് തോ​മ​സ്, അ​ഡ്വ. ജോ​ബി​ന്‍ ജ​യിം​സ് കു​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ര്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി​രു​ന്നു.

വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ മ​ഞ്ജു സു​ജി​ത്ത് വി​വി​ധ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും കാ​ഷ് പ്രൈ​സു​ക​ളും സ​മ്മാ​നി​ച്ചു. നി​ബി​ന്‍ ഷെ​റാ​ഫ്, കോ​ട്ട​യം എം​ഡി സെ​മി​നാ​രി എ​ച്ച്എ​സ്എ​സ്, മെ​റി​ന്‍ ബി​ജോ​യ് സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സ്എ​സ് വാ​ഴ​പ്പ​ള്ളി, ബ​യോ​ണ ക്ലെ​യ​ര്‍ ദേ​വ​സ്യ സി​സി​എം​എ​ച്ച്എ​സ്എ​സ് ക​രി​ക്കാ​ട്ടൂ​ർ, ആ​ഷി​ര്‍​വാ​ദ് ജെ​എ​സ്, എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ള്‍ കി​ളി​മ​ല, നി​യ ബി​ജു, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് എ​സ് ച​ങ്ങ​നാ​ശേ​രി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up