Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpiceJet

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: സ്പൈ​​​​സ് ജെ​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​റു​​​​മാ​​​​റാ​​​​യി

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്പൈ​​​​സ് ജെ​​​​റ്റ് വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ താ​​​​റു​​​​മാ​​​​റാ​​​​യി. സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി മൂ​​​​ലം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ശ​​​​മ്പ​​​​ളം ന​​​​ൽ​​​​കാ​​​​ത്ത​​​​തി​​​​ലും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കേ​​​​ണ്ട തു​​​​ക കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തി​​​​ലും ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ് സ്പൈ​​​​സ് ജെ​​​​റ്റ്.

കു​​​​ടി​​​​ശി​​​​ക മൂ​​​​ലം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത് ദു​​​​ബാ​​​യ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ പ​​​​ണ​​​​മ​​​​ട​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​ണ് വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ക്ഷാ​​​​മ​​​​വും സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ വെ​​​​റും 14 ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മാ​​​​ത്രം വ​​​​ച്ചാ​​​​ണ് ക​​​​മ്പ​​​​നി നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ന്ധ​​​​ന ക​​​​മ്പ​​​​നി​​​​ക​​​​ൾ, ഗ്രൗ​​​​ണ്ട് ഹാ​​​​ൻ​​​​ഡ്‌​​​​ലിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു താ​​​​മ​​​​സ​​​​സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കി​​​​യ ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്ക് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യാ​​​​ണ് ന​​​​ൽ​​​​കാ​​​​നു​​​​ള്ള​​​​ത്. ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്നു​​​മു​​​​ത​​​​ൽ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള സ്പൈ​​​​സ് ജെ​​​​റ്റ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി വൈ​​​​കു​​​​ക​​​​യും അ​​​​വ​​​​സാ​​​​ന​​​നി​​​​മി​​​​ഷം മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു പ​​​​ല​​​​പ്പോ​​​​ഴും വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ പ​​​​ര​​​​സ്യ​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നും ഇ​​​​ട​​​​യാ​​​​ക്കു​​​​ന്നു.

പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ ദൗ​​​​ർ​​​​ല​​​​ഭ്യ​​​​മാ​​​​ണ് സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മു​​​​ട​​​​ങ്ങാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. എ​​​​ന്നാ​​​​ൽ ഇ​​​​തു മ​​​​റ​​​​ച്ചു​​​​വ​​​​യ്ക്കാ​​​​ൻ കാ​​​​ലാ​​​​വ​​​​സ്ഥ മോ​​​​ശ​​​​മാ​​​​ണെ​​​​ന്ന തെ​​​​റ്റാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​യെ സി​​​​യാ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​ര​​​​സ്യ​​​​മാ​​​​യി ചോ​​​​ദ്യം ചെ​​​​യ്തു.

സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ കൃ​​​​ത്യ​​​​ത പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്പൈ​​​​സ് ജെ​​​​റ്റി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ള്ള ലാ​​​​ൻ​​​​ഡിം​​​​ഗ്, ടേ​​​​ക്ക്-​​​​ഓ​​​​ഫ് സ്ലോ​​​​ട്ടു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​മെ​​​​ന്ന ക​​​​ർ​​​​ശ​​​​ന മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണ് സി​​​​യാ​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ്പൈ​​​​സ് ജെ​​​​റ്റ് വി​​​​വി​​​​ധ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ അ​​​​ട​​​​ച്ചു​​​തീ​​​​ർ​​​​ക്കാ​​​​നു​​​​ള്ള​​​​തു കോ​​​​ടി​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

Latest News

Corehub Up