Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SportsScam

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി ; മു​ൻ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും കു​രു​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. മു​ൻ കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​സ​ത്യ​പാ​ല​നും കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് യു.​ഷ​റ​ഫ​ലി​യും വീ​ഴ്ച വ​രു​ത്തി​യ​താ​യി എ​സ്ഐ​ടി ക​ണ്ടെ​ത്തി.

എ​ഡി​ജി​പി പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​സ്ഐ​ടി ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ​കാ​ര്യ​ങ്ങ​ളു​ള്ള​ത്. മു​ൻ മ​ന്ത്രി​ക്കൊ​പ്പം സ​ത്യ​പാ​ല​നും ഷ​റ​ഫ​ലി​ക്കു​മെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശി​പാ​ർ​ശ. അ​ർ​ജ​ന്‍റീ​ന വി​ഷ​യ​ത്തി​ൽ സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ക്കാ​ൻ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യെ​ന്നാ​ണ് സ​ത്യ​പാ​ല​നെ​തി​രാ​യ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ.

വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​റി​വി​ല്ലാ​തെ ഫ​യ​ൽ നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും ക​ത്തു​ക​ളി​ലൂ​ടെ സ​ർ​ക്കാ​രി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തും മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണെ​ന്ന് എ​സ്ഐ​ടി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സ്പോ​ൺ​സ​റു​മാ​യും അ​ർ​ജ​ന്‍റീ​നഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യും ഒ​പ്പി​ട്ട ക​രാ​റി​ൽ സാ​ക്ഷി​യാ​യി യു. ​ഷ​റ​ഫ​ലി പ​ങ്കെ​ടു​ത്ത​തും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു. ഇ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up