Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Thomas Cathedral

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ പി​ണ്ടി​പ്പെ​രു​ന്നാ​ള്‍ ഇ​ന്നു കൊ​ടി​യേ​റും

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പി​ണ്ടി​പ്പെ​രു​ന്നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും 10,11,12 തീ​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍.

ഇ​ന്നു രാ​വി​ലെ ആ​റി​നു ദി​വ്യ​ബ​ലി, തു​ട​ര്‍​ന്നു ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ കൊ​ടി​യേ​റ്റം നി​ര്‍​വ​ഹി​ക്കും. ഇ​ന്നും നാ​ളെ​യും മ​റ്റ​ന്നാ​ളും വൈ​കീ​ട്ട് 5.30 ന്‍റെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​നു ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ രൂ​പ​ക്കൂ​ടു​ക​ളി​ലേ​ക്ക് ഇ​റ​ക്കി​സ്ഥാ​പി​ക്കു​ന്നു. തു​ട​ര്‍​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന അ​മ്പു​ക​ള്‍ വെ​ഞ്ച​രി​ക്കും. വൈ​കീ​ട്ട് 5.30 നു ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നേ​ര്‍​ച്ച​വെ​ഞ്ച​രി​പ്പ്, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ല്‍, തു​ട​ര്‍​ന്ന് വൈ​കീ​ട്ട് എ​ട്ടി​നു സീ​യോ​ന്‍ ഹാ​ളി​ല്‍ മ​ത​സൗ​ഹാ​ര്‍​ദ​സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നോ​ടൊ​പ്പം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍, തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ര്‍, വി​വി​ധ മ​ത-​സാ​മു​ദാ​യി​ക​നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ11 നു ​രാ​വി​ലെ 10.30 ന്‍റെ ദി​വ്യ​ബ​ലി​ക്കു ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍​ദി​വ​സം രാ​വി​ലെ 5.30 നും 7.30 ​നും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 നും ​ക​ത്തീ​ഡ്ര​ലി​ലും രാ​വി​ലെ 6.30 നും ​എ​ട്ടി​നും കി​ഴ​ക്കേ​പ​ള്ളി​യി​ലും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​തി​രു​നാ​ള്‍​പ്ര​ദ​ക്ഷി​ണം.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്കു മ​രു​ന്നു​ന​ല്‍​ക​ല്‍, ഭ​വ​ന​ര​ഹി​ത​ര്‍​ക്കാ​യു​ള്ള ഭ​വ​ന​നി​ര്‍​മാ​ണ​പ​ദ്ധ​തി​ക​ള്‍, കി​ഡ്‌​നി രോ​ഗി​ക​ള്‍​ക്കു​ള്ള ഫ്രീ ​ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തും.

നാ​ളെ രാ​ത്രി 7.30 നു ​പ​ഞ്ചാ​രി​മേ​ളം. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നു ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം റൂ​റ​ല്‍ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് ടി.​എ​സ്. സി​നോ​ജ് നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് വൈ​കീ​ട്ട് 7.30 ന് ​ഫ്യൂ​ഷ​ന്‍ മ്യൂ​സി​ക് ഷോ. ​ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ ബാ​ൻ​ഡ് മേ​ളം. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നു വ​ര്‍​ണ​മ​ഴ. 18 ന് ​തി​രു​നാ​ള്‍ എ​ട്ടാ​മി​ടം. വൈ​കീ​ട്ട് 5.30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്നു തി​രു​നാ​ള്‍​കൊ​ടി​യി​റ​ക്കം, വ​ര്‍​ണ​മ​ഴ, ഫ്യൂ​ഷ​ന്‍ നൈ​റ്റ് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഓ​സ്റ്റി​ന്‍ പാ​റ​യ്ക്ക​ല്‍, ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ഫാ. ​ആ​ന്‍റ​ണി ന​മ്പ​ളം, ട്ര​സ്റ്റി​മാ​രാ​യ പി.​ടി. ജോ​ര്‍​ജ്, സാ​ബു ജോ​ര്‍​ജ് ചെ​റി​യാ​ട​ന്‍, തോ​മ​സ് തൊ​ക​ല​ത്ത്, അ​ഡ്വ.​എം.​എം. ഷാ​ജ​ന്‍ മാ​ണി​ക്ക​ത്തു​പ​റ​മ്പി​ല്‍, തി​രു​നാ​ള്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ.​കെ. ഷാ​ജു ക​ണ്ടം​കു​ള​ത്തി, സൈ​മ​ണ്‍ കു​റ്റി​ക്കാ​ട​ന്‍, തോ​മ​സ് കെ. ​ജോ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ജോ​മി ചേ​റ്റു​പു​ഴ​ക്കാ​ര​ന്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഷാ​ബു പാ​റ​യി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up