Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SugarThulabharam

മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വ​ർ​ക്ക​ല ശ്രീ ​ജ​നാ​ർ​ദ്ദ​ന​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി. പി​തൃ​ത​ർ​പ്പ​ണ​ത്തി​നും അ​പൂ​ർ​വ​ങ്ങ​ളാ​യ തു​ലാ​ഭാ​ര വ​ഴി​പാ​ടു​ക​ൾ​ക്കും പ്ര​ശ​സ്ത​മാ​യ പാ​പ​നാ​ശം ക​ട​പ്പു​റ​ത്തി​ന് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലെ​ത്തി​യാ​ണ് മ​ന്ത്രി വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മ​ന്ത്രി പ്ര​ത്യേ​ക പൂ​ജ​ക​ളി​ലും ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് തു​ലാ​ഭാ​ര​ത്ത​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്. പ​ഞ്ച​സാ​ര തു​ലാ​ഭാ​രം പൂ​ർ​ത്തി​യാ​ക്കി ഭ​ഗ​വ​ദ് ദ​ർ​ശ​ന​വും ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. നേ​ര​ത്തെ​യും ഭ​ര​ണ​പ​ക്ഷ​ത്തെ മ​റ്റ് പ്ര​മു​ഖ മ​ന്ത്രി​മാ​ർ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ഴി​പാ​ടു​ക​ൾ ന​ട​ത്തി​യ​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

പ​ട്ട​ത്താ​നം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും, പു​ല്ലു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ മ​ന്ത്രി എം. ​ലി​ജു​വും മു​ൻ​പ് തു​ലാ​ഭാ​ര വ​ഴി​പാ​ട് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ആ​രോ​ഗ്യ മ​ന്ത്രി​യും തു​ലാ​ഭാ​രം ന​ട​ത്തി​യ​ത്.

Latest News

Corehub Up