Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syriya

വെ​ള്ളി​ത്തി​ര​യിൽ ബിഗ് ബജറ്റ് പൂരം: ആ​ക്ഷ​നും വൈ​കാ​രി​ക​ത​യും നി​റ​ഞ്ഞ പു​തി​യ റിലീസുകൾ

ഗസ്റ്റ് 14-ന് തിയ​റ്റ​റു​ക​ളി​ൽ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണു തി​ര​ശീ​ല ഉ​യ​രു​ന്ന​ത്. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ബിഗ് ബജറ്റ് ചി​ത്ര​ങ്ങ​ൾ ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തുന്നു.

മ​ധു​ര​മീ ജീ​വി​തം
കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന മ​ധു​ര​മീ ജീ​വി​തം വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. പ്രേക്ഷകരുടെ ഹൃദയം തൊടുന്ന ചിത്രത്തിൽ സിദ്ദിഖും വിനയപ്രസാദുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വി​ര​മി​ച്ച ബാ​ങ്ക് മാ​നേ​ജ​രാ​യ ച​ന്തു​മേ​നോ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും പി​ൽ​ക്കാ​ല ജീ​വി​ത​ത്തി​ലെ ശാ​ന്ത​മാ​യ നി​മി​ഷ​ങ്ങ​ളും, വാ​ർധ​ക്യം, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ കൊ​ച്ചു​കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ൾ തുടങ്ങിയവയാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. മാ​ത്യു സ്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ഫാമിലി ഡ്രാമയിൽ ഗാ​യ​ത്രി സു​രേ​ഷും ശ്രദ്ധേയമായ ക​ഥാ​പാ​ത്ര​മാകുന്നു.

കോളിവുഡിൽനിന്നന് ര​ണ്ടു വ​ൻ ചി​ത്ര​ങ്ങ​ൾ
ത​മി​ഴകത്തുനിന്നു ര​ണ്ടു വന്പൻ ചി​ത്ര​ങ്ങ​ളാ​ണ് ഈ ​ആ​ഴ്ച എ​ത്തു​ന്ന​ത്. കോളിവുഡ് സൂപ്പർതാരം സൂര്യയെ നായകനാക്കി വെ​ങ്കി അ​റ്റ്‌​ലൂ​രി സം​വി​ധാ​നം ചെ​യ്യു​ന്ന വി​ശ്വ​നാ​ഥ് ആ​ൻ​ഡ് സ​ൺ​സ് ആണ് പ്രധാന ആകർഷണം. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്രദ്ധിക്കപ്പെട്ട പിസ്റ്റൾ ഷൂട്ടറായ സ​ഞ്ജ​യ് വി​ശ്വ​നാ​ഥ് ത​ന്‍റെ ക​രി​യ​റി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും, അ​ത് കു​ടും​ബ​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തിന്‍റെ ഇ​തി​വൃ​ത്തം. സൂ​ര്യക്കൊപ്പം മലയാളിതാരം മ​മി​ത ബൈ​ജു, ബിടൗൺ താരം ര​വീ​ണ ട​ണ്ട​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

മ​റ്റൊ​രു പ്ര​ധാ​ന ത​മി​ഴ് റിലീസ് വി​ശാ​ൽ സം​വി​ധാ​നം ചെ​യ്ത് നാ​യ​ക​നാ​കു​ന്ന മ​കു​ടം ആ​ണ്. മ​ക​നെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ഗാംഗ്സ്‌റ്റർ​മാ​രി​ൽനി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ശാ​ന്ത​നാ​യ പി​താ​വ് തന്‍റെ ഭൂ​ത​കാ​ല​ത്തെ സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ദു​ഷാ​ര വി​ജ​യ​ൻ, അ​ഞ്ജ‌​ലി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങളാകുന്നു.

ബോ​ളി​വു​ഡി​ൽനിന്ന് ച​രി​ത്ര​വും ആ​ക്ഷ​ൻ ത്രില്ലറും
ബി ടൗണിൽനിന്നു ചലച്ചിത്രാസ്വാദകർ കാ​ത്തി​രി​ക്കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളാ​ണു റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. 1947-ലെ ​ഇ​ന്ത്യ-​പാ​ക് വി​ഭ​ജ​ന​ത്തിന്‍റെ ദു​ര​ന്ത​ങ്ങ​ളും കു​ടി​യൊ​ഴി​പ്പി​ക്ക​ലും പ്ര​മേ​യ​മാ​ക്കി രാ​ജ്കു​മാ​ർ സ​ന്തോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന ഭ​ട്‌വാര 1947 എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സ്ഓഫീസിൽ വലിയ തരംഗമാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. സ​ണ്ണി ഡി​യോ​ൾ, പ്രീ​തി സി​ന്‍റെ, ശ​ബാ​ന ആ​സ്മി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ഇ​മ്രാ​ൻ ഹാ​ഷ്മി നാ​യ​ക​നാ​യി നി​തി​ൻ ക​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​വാ​രാ​പ​ൻ 2 എ​ന്ന ചി​ത്ര​വും റി​ലീ​സിനെത്തുന്നു. അ​ധോ​ലോ​ക​ത്തേക്ക് വീ​ണ്ടും വ​ന്നെ​ത്തു​ന്ന കഥാനായകന്‍റെ പ്ര​ണ​യ​വും ത്യാ​ഗ​വും വീ​ണ്ടെ​ടു​പ്പു​ക​ളു​മാ​ണ് ​സി​നി​മ​യു​ടെ ഇതിവൃത്തം. ദി​ഷ പ​ഠാ​നിയാണ് നായിക.

Latest News

Corehub Up