Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syro Malabar Church

മാർ താഴത്തിന്‍റെ നിരീക്ഷണങ്ങൾ ഗൗരവമുള്ളത്: സീറോമലബാർ സഭ

കൊ​​​ച്ചി: തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പെ​​​ർ​​​മ​​​ന​​​ന്‍റ് സി​​​ന​​​ഡ് അം​​​ഗ​​​വും ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ മു​​​ൻ അ​​ധ‍്യ​​ക്ഷ​​നു​​മാ​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ദീ​​​പി​​​ക​​​യ്ക്കു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​ണെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ പി​​​ആ​​​ർ​​​ഒ റ​​​വ.​ ഡോ. ​​ടോം ​ഓ​​​ലി​​​ക്ക​​​രോ​​​ട്ട്.

സ​​​ഭ​​​യെ​​​യും സ​​​മു​​​ദാ​​​യ​​​ത്തെ​​​യും സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​തി​​​പാ​​​ദി​​​ച്ചു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖം, മൂ​​ന്ന്, നാ​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ദീ​​​പി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഈ ​​​അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ​​​രി​​​ലും വ​​​ർ​​​ഗീ​​​യ​​​ത വ​​​ള​​​ർ​​​ത്താ​​​ൻ ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ൾ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ക്രൈ​​​സ്ത​​​വ​​​ർ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും തീ​​​വ്ര​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മാ​​​ർ താ​​​ഴ​​​ത്ത് വി​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​തി​​​നി​​​ട​​​യി​​​ൽ സ​​​ഭ​​​യി​​​ലെ നി​​​സാ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ​​പോ​​​ലും ഇ​​​ട​​​പെ​​​ട്ട് ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കു​​​ന്ന ബാ​​​ഹ്യ​​​ശ​​​ക്തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​ദ്ദേ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു. സ​​​ഭ​​​യി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ചി​​​ല തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ത​​​നി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​ങ്കു​​​വ​​​ച്ചു. മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​ന്‍റെ അ​​​ഭി​​​മു​​​ഖം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ചി​​​ല കോ​​​ണു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പി​​​താ​​​വ് ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ത്തെ അ​​​തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ല​​​ക്ഷ്യ​​​ത്തി​​​ൽ​​​നി​​​ന്നു വ​​​ഴി​​​തി​​​രി​​​ച്ചു വി​​​ടു​​​ന്ന​​​വ​​​യാ​​​യി​​​രു​​​ന്നു.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഒ​​​രി​​​ട​​​ത്തും ഇ​​​ത​​​ര മ​​​ത​​​ങ്ങ​​​ളെ​​​യോ മ​​​ത​​​നേ​​​താ​​​ക്ക​​​ന്മാ​​​രെ​​​യോ മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യോ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യോ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നു വി​​​ഘാ​​​ത​​​മാ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​ട്ടു​​​മി​​​ല്ല.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ അ​​​നു​​​ഭ​​​വ​​​ജ്ഞാ​​​ന​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന ഒ​​​രു വൈ​​​ദി​​​ക മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്ന​​​നി​​​ല​​​യി​​​ലും വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​വി​​​ലേ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ- സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് നി​​​സ്തു​​​ല​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നെ​​​ന്ന നി​​​ല​​​യി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്കാ​​​യി മാ​​​ർ താ​​​ഴ​​​ത്ത് ന​​​ട​​​ത്തി​​​യ തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ച​​​വ​​​രും സ്വാ​​​ർ​​​ഥ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി പ്ര​​​തി​​​ക​​​രി​​​ച്ച​​​വ​​​രു​​​മാ​​​ണ് യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ദീ​​​പി​​​ക​​​യി​​​ലെ അ​​​ഭി​​​മു​​​ഖ​​​ത്തെ വി​​​വാ​​​ദ​​​മാ​​​ക്കി​​​യ​​​ത്.

ദീ​​​പി​​​ക​​യ്ക്കു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​ർ താ​​​ഴ​​​ത്തി​​​നെ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന​​​തും ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തും ഒ​​​രു വി​​​ധ​​​ത്തി​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.

ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ളെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ക്കു​​​ന്നു. മാ​​​ർ താ​​​ഴ​​​ത്ത് പ​​​റ​​​യാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​നേ​​​രേ സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ളും പൊ​​​തു​​​സ​​​മൂ​​​ഹ​​​വും ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണം.

ത​​​ന്‍റെ ബോ​​​ധ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ത​​​നി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്തി​​​നൊ​​​പ്പം സീ​​​റോ​​മ​​​ല​​​ബാ​​​ർ സ​​​ഭാ​​​സ​​​മൂ​​​ഹം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്നും സ​​​ഭാ പി​​​ആ​​​ർ​​​ഒ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up