Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20

വൈ​ഭ​വ് സൂ​ര്യ​വം​ശി ഇ​റ​ങ്ങു​മോ?; ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് ര​ണ്ടാം ടി20 ​ഇ​ന്ന്

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെ​തി​രെ​യു​ള്ള ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​ന് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്നു. മാ​ഞ്ച​സ്റ്റ​റി​ലെ ഐ​തി​ഹാ​സി​ക​മാ​യ ഓ​ൾ​ഡ് ട്രാ​ഫോ​ർ​ഡ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം. ഡ​ർ​ഹാ​മി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​രം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ത്തെ ക​ളി ജ​യി​ച്ച് പ​ര​മ്പ​ര​യി​ൽ ആ​ദ്യ മു​ൻ​തൂ​ക്കം നേ​ടാ​നാ​ണ് ഇ​രു ടീ​മു​ക​ളും പാ​ഡ് കെ​ട്ടു​ന്ന​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ ഫോ​മും യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ അ​ര​ങ്ങേ​റ്റ സാ​ധ്യ​ത​ക​ളു​മാ​ണ് ക്രി​ക്ക​റ്റ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ന് പു​റ​മെ ഇം​ഗ്ല​ണ്ടി​ലും സ​ഞ്ജു​വി​ന്‍റെ ബാ​റ്റിം​ഗ് പ്ര​ക​ട​നം നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ സ​ഞ്ജു​വി​ന് വെ​റും ഒ​രു റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. അ​തേ​സ​മ​യം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ക​ളി​പ്പി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.

 

 

 

Sports

ഇ​ന്ത്യ - ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തി​നൊ​രു​ങ്ങി കാ​ര്യ​വ​ട്ടം; മ​ത്സ​രം 26ന്

തി​രു​വ​ന​ന്ത​പു​രം: ലോ​ക ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ബു​ധ​നാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ഇ​ന്ത്യ- ശ്രീ​ല​ങ്ക വ​നി​താ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് ടീ​മു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്.

ഡി​സം​ബ​ർ 26, 28, 30 തീ​യ​തി​ക​ളി​ലാ​യി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്‌​സ് ഹ​ബ് ഗ്രീ​ൻ​ഫീ​ൽ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.40ന് ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ശ്രീ​ല​ങ്ക​ൻ ടീ​മും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ഇ​ന്ത്യ​ൻ ടീ​മും ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 250 രൂ​പ നി​ര​ക്കി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഹോ​സ്പി​റ്റാ​ലി​റ്റി സീ​റ്റു​ക​ൾ​ക്ക് 3000 രൂ​പ​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

Sports

എ​റി​ഞ്ഞ​ത് ഒ​റ്റ ഓ​വ​ർ: വീ​ഴ്ത്തി​യ​ത് അ​ഞ്ച് വി​ക്ക​റ്റ്‌; ഇ​ന്തോ​നേ​ഷ്യ​ന്‍ ബൗ​ള​ര്‍​ക്ക് ലോ​ക റി​ക്കാ​ർ​ഡ്

ബാ​ലി: രാ​ജ്യാ​ന്ത​ര ടി20 ​ക്രി​ക്ക​റ്റി​ല്‍ ഒ​രോ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി ലോ​ക റി​ക്കാ​ർ​ഡി​ട്ട് ഇ​ന്തോ​നേ​ഷ്യ​ന്‍ പേ​സ​ര്‍ ഗെ​ഡെ പ്രി​യാ​ന്ദ​ന. അ​ന്താ​രാ​ഷ്ട്ര ടി20 ​യി​ൽ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​മാ​ണ് പ്രി​യാ​ന്ദ​ന.

ചൊ​വ്വാ​ഴ്‌​ച ബാ​ലി​യി​ൽ കം​ബോ​ഡി​യ​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു പ്രി​യ​ന്ദ​ന​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം. മ​ത്സ​ര​ത്തി​ൽ ഒ​രേ​യൊ​രു ഓ​വ​ർ മാ​ത്ര​മാ​ണ് താ​രം ബൗ​ൾ ചെ​യ്ത‌​ത്‌. ഒ​രു റ​ൺ മാ​ത്രം വ​ഴ​ങ്ങി​യാ​ണ് അ​ഞ്ചു വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത്.‌

168 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ക​യാ​യി​രു​ന്ന കം​ബോ​ഡി​യ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 106 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ൽ​ക്കെ​യാ​ണ് പ്രി​യ​ന്ദ​ന ത​ന്‍റെ 16-ാം ഓ​വ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ മൂ​ന്ന് പ​ന്തു​ക​ളി​ൽ ഷാ ​അ​ബ്രാ​ർ ഹു​സൈ​ൻ, നി​ർ​മ​ൽ​ജി​ത് സിം​ഗ്, ച​ന്തൂ​ൺ ര​ത്ത​ന​ക് എ​ന്നി​വ​രെ പു​റ​ത്താ​ക്കി താ​രം ഹാ​ട്രി​ക് തി​ക​ച്ചു.

അ​ടു​ത്ത പ​ന്തി​ൽ താ​രം ഒ​രു വൈ​ഡ് വ​ഴ​ങ്ങി. അ​ടു​ത്ത പ​ന്ത് ഡോ​ട്ട് ബോ​ളാ​യി​രു​ന്നു. പി​ന്നാ​ലെ അ​ഞ്ചാം പ​ന്തി​ൽ മോം​ഗ്ദാ​ര സോ​ക്കി​നെ​യും ആ​റാം പ​ന്തി​ൽ പെ​ൽ വെ​ണ്ണാ​ക്കി​നെ​യും പു​റ​ത്താ​ക്കി​യ പ്രി​യ​ന്ദ​ന, കം​ബോ​ഡി​യ​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു.

ഇ​തോ​ടെ ഇ​ന്തോ​നേ​ഷ്യ 60 റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി. ല​സി​ത് മ​ലിം​ഗ, റാ​ഷി​ദ് ഖാ​ൻ, ജേ​സ​ൺ ഹോ​ൾ​ഡ​ർ എ​ന്നി​വ​ർ ഒരോവറിൽ നാ​ലു വി​ക്ക​റ്റു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

 

Sports

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ ജ​യം

ധ​രം​ശാ​ല: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ല്‍ ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ര്‍​ത്തി​യ 118 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 15.5 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ല്‍ ഇ​ന്ത്യ മ​റി​ക​ട​ന്നു. ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടേ​ത് ത​ക​ർ​പ്പ​ൻ തു​ട​ക്ക​മാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ​മാ​രാ​യ അ​ഭി​ഷേ​ക് ശ​ർ​മ​യും ശു​ഭ്‌​മാ​ൻ ഗി​ല്ലും പ്രോ​ട്ടീ​സ് ബൗ​ള​ർ​മാ​രെ ത​ക​ർ​ത്ത​ടി​ച്ചു. അ​ഞ്ചോ​വ​റി​ൽ 60 റ​ൺ​സി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ഭി​ഷേ​കി​നെ ഇ​ന്ത്യ​ക്ക് ന​ഷ്‌​ട​മാ​യി. 18 പ​ന്തി​ൽ 35 റ​ൺ​സാ​ണ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. മൂ​ന്ന് വീ​തം ഫോ​റും സി​ക്‌​സ​റു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഇ​ന്നിം​ഗ്സ്.

ര​ണ്ടാം വി​ക്ക​റ്റി​ൽ ഗി​ല്ലും തി​ല​ക് വ​ർ​മ​യും ചേ​ർ​ന്നാ​ണ് സ്കോ​റു​യ​ർ​ത്തി​യ​ത്. കൂ​റ്റ​ന​ടി​ക​ൾ​ക്ക് മു​തി​രാ​തെ ഇ​രു​വ​രും ബാ​റ്റേ​ന്തി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ൺ​റേ​റ്റ് കു​റ​ഞ്ഞു. സ്കോ​ർ 92 ൽ ​നി​ൽ​ക്കേ ഗി​ൽ പു​റ​ത്താ​യി. 28 പ​ന്തി​ൽ നി​ന്ന് 28 റ​ൺ​സാ​ണ് ഗി​ല്ലി​ന്‍റെ സ​മ്പാ​ദ്യം.

പി​ന്നാ​ലെ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് 12 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. പി​ന്നീ​ട് തി​ല​ക് വ​ർ​മ​യും(25) ശി​വം ദു​ബെ​യും(10) ചേ​ർ​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്രം (61) അ​ർ​ധ സെ​ഞ്ചു​റി നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ്ദീ​പ് സിം​ഗ്, ഹ​ർ​ഷി​ത് റാ​ണ, വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 2-1 മു​ന്നി​ലെ​ത്തി.

 

 

 

Sports

അ​ഭി​ഷേ​ക് ശ​ര്‍​മ​യെ പൂ​ട്ടു​മെ​ന്ന് മാ​ര്‍​ക്രം; ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​പ​ര​മ്പ​ര​യ്ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്കം

ക​ട്ട​ക്ക്: ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക ടി20 ​പ​ര​മ്പ​ര​യ്ക്ക് ചൊ​വ്വാ​ഴ്ച തു​ട​ക്കം. ക​ട്ട​ക്കി​ലെ ബാ​രാ​ബ​തി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ടി20 ​ലോ​ക​ക​പ്പി​ന് മു​മ്പ് ടീ​മി​ല്‍ അ​വ​സാ​ന മി​നു​ക്ക് പ​ണി​ക​ള്‍ ന​ട​ത്താ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്ത്യ​ക്ക് ഈ ​പ​ര​മ്പ​ര.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര ക​ഴി​ഞ്ഞാ​ല്‍ ലോ​ക​ക​പ്പി​ന് തൊ​ട്ടു മു​മ്പ് ജ​നു​വ​രി​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര​യി​ല്‍ കൂ​ടി ഇ​ന്ത്യ ക​ളി​ക്കും. ഓ​പ്പ​ണിം​ഗി​ല്‍ ഇ​ന്ത്യ അ​ഭി​ഷേ​ക് ശ​ര്‍​മ - ശു​ഭ്മാ​ന്‍ സ​ഖ്യ​ത്തെ ത​ന്നെ​യാ​വും ആ​ദ്യ മ​ത്സ​ര​ത്തി​ലും ഇ​റ​ക്കു​ക.

പ​രി​ക്കു​മാ​റി തി​രി​ച്ചെ​ത്തു​ന്ന ഗി​ല്‍ പൂ​ര്‍​ണ കാ​യി​ക​ക്ഷ​മ​ത നേ​ടി​ക്ക​ഴി​ഞ്ഞു. മൂ​ന്നാം ന​മ്പ​റി​ല്‍ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും നാ​ലാ​മ​നാ​യി തി​ല​ക് വ​ര്‍​മ​യും ക്രീ​സി​ലെ​ത്തും. അ​ഭി​ഷേ​ക് ശ​ര്‍​മ​യെ പൂ​ട്ടാ​നു​ള്ള എ​ല്ലാ പ​ദ്ധ​തി​ക​ളും ത​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്യാ​പ്റ്റ​ന്‍ എ​യ്ഡ​ന്‍ മാ​ര്‍​ക്രം പ​റ​ഞ്ഞു.

 

Sports

സാ​ന്‍റ്ന​റു​ടെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ടം തു​ണ​ച്ചി​ല്ല; ച​രി​ത്രം കു​റി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ്

ഓ​ക്‌​ല​ന്‍​ഡ്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ടി20​യി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് ഏ​ഴ് റ​ണ്‍​സി​ന്‍റെ ജ​യം. ഓ​ക്‌​ല​ന്‍​ഡ് ഈ​ഡ​ന്‍ പാ​ര്‍​ക്കി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

53 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ഷാ​യ് ഹോ​പ്പാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ആ​തി​ഥ​യേ​ര്‍​ക്ക് നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 157 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചൊ​ള്ളൂ. സ്കോ​ർ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 164/6, ന്യൂ​സി​ല​ന്‍​ഡ് 157/9.

ഒ​രു ഘ​ട്ട​ത്തി​ൽ ഒ​മ്പ​തി​ന് 107 എ​ന്ന നി​ല​യി​ൽ ന്യൂ​സി​ലാ​ൻ​ഡ് ത​ക​ർ​ന്നിരുന്നു. ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​റു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ തോ​ൽ​വി ഭാ​രം കു​റ​ച്ച​ത്. 28 പ​ന്തി​ൽ എ​ട്ട് ഫോ​റും ര​ണ്ട് സി​ക്സ​റും സ​ഹി​തം സാ​ന്‍റ്ന​ർ 55 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

ടിം ​റോ​ബി​ൻ​സ​ൺ (27), ര​ചി​ൻ ര​വീ​ന്ദ്ര (21) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു. ജെ​യ്ഡ​ന്‍ സീ​ല്‍​സ്, റോ​സ്റ്റ​ണ്‍ ചേ​സ് എ​ന്നി​വ​ര്‍ വി​ന്‍​ഡീ​സി​ന് വേ​ണ്ടി മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ‌​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടി20 ​പ​ര​മ്പ​ര​യി​ൽ 1-0 വെ​സ്റ്റ് ഇ​ൻ​ഡീ​സ് മു​ന്നി​ലെ​ത്തി.

ഓ​ക്‌​ല​ന്‍​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത് നേ​ടി​യ ഏ​റ്റ​വും കു​റ​ഞ്ഞ സ്കോ​ർ പ്ര​തി​രോ​ധി​ച്ചു​വെ​ന്ന റി​ക്കാ​ർ​ഡ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് സ്വ​ന്ത​മാ​ക്കി.

 

 

Sports

ഹൊ​ബാ​ർ​ട്ട് ടി20; ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ഹൊ​ബാ​ർ​ട്ട്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഒ​മ്പ​തു പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു. സ്കോ​ർ: 186/6 ഇ​ന്ത്യ 188/5 (18.3).

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തീ​പ്പൊ​രി പ്ര​ക​ട​ന​ത്തി​നു മു​ന്നി​ൽ ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 23 പ​ന്തി​ൽ നാ​ല് സി​ക്‌​സ​റും മൂ​ന്ന് ഫോ​റും അ​ട​ക്കം താ​രം 49 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

അ​ഭി​ഷേ​ക് ശ​ർ​മ (25), തി​ല​ക് വ​ർ​മ (29), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24 ) , ജി​തേ​ഷ് ശ​ർ​മ (22) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഓ​സീ​സി​നാ​യി ന​താ​ന്‍ എ​ല്ലി​സ് മൂ​ന്നും മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സ്, സേ​വ്യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഓ​സീ​സി​നാ​യി (74), മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് (64) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. അ​ർ​ഷ​ദീ​പ് സിം​ഗി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ മ​ത്സ​രം ജ​യി​ച്ചു. അ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

 

 

 

 

 

 

Sports

പാ​ക്കി​സ്ഥാ​നെ എ​റി​ഞ്ഞി​ട്ടു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

റാ​വ​ൽ​പി​ണ്ടി : പാ​ക്കി​സ്ഥാ​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 55 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. 195 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 18.1 ഓ​വ​റി​ൽ 139 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

37 റ​ൺ​സ് നേ​ടി​യ സ​യിം അ​യൂ​ബാ​ണ് ടോ​പ് സ്കോ​റ​ർ. മു​ഹ​മ്മ​ദ് നാ​വാ​സ് (36), സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ (24) എ​ന്നി​വ​രൊ​ഴി​ക മ​റ്റാ​ർ​ക്കും പാ​ക് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കോ​ർ​ബി​ൻ ബോ​ഷ് നാ​ലും ജോ​ർ​ജി ലി​ൻ​ഡെ മൂ​ന്നും ലി​സാ​ദ് വി​ല്ല്യം​സ് ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 194/9 പാ​ക്കി​സ്ഥാ​ൻ 139 (18.1). ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 194 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. റീ​സ ഹെ​ൻ​ഡ്രി​ക്സ്‌​സി​ന്‍റെ (60) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും ജോ​ർ​ജി ലി​ൻ​ഡെ​യു​ടെ​യും (36) ടോ​ണി ഡി ​സോ​ർ​സി​യു​ടെ​യും (23) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി മു​ഹ​മ്മ​ദ് ന​വാ​സ് മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്തു. സ​യിം അ​യൂ​ബ് ര​ണ്ട് വി​ക്ക​റ്റും ഷ​ഹീ​ൻ അ​ഫ്രീ​ഡി ന​സീം ഷാ ​അ​ബ്രാ​ർ അ​ഹ്മ​മ​ദ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. ബാ​റ്റു​കൊ​ണ്ടും ബോ​ളു​കൊ​ണ്ടും തി​ള​ങ്ങി​യ ജോ​ർ​ജി ലി​ൻ​ഡെ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 1 - 0 മു​ന്നി​ലെ​ത്തി. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം 31ന് ​ന​ട​ക്കും.

Sports

ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം

ദു​ബാ​യി: രാ​ഷ്‌​ട്രീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ കാ​ര്‍​മേ​ഘ​ച്ചു​രു​ളു​ക​ള്‍​ക്കു താ​ഴെ, ഗ​ള്‍​ഫി​ലെ അ​ത്യു​ഷ്ണ​ത്തി​ല്‍ ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന് ഇ​ന്നു തു​ട​ക്കം. പ​ഹ​ല്‍​ഗാം ഭീകരാക്ര​മ​ണ​ത്തി​നു ശേ​ഷം ക്രി​ക്ക​റ്റ് ക​ള​ത്തി​ല്‍ ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ട​ത്തി​നു​ള്ള വേ​ദി​യൊ​രു​ക്കു​ന്നു എ​ന്ന​താ​ണ് 2025 എ​ഡി​ഷ​ന്‍ ഏ​ഷ്യ ക​പ്പി​ന്‍റെ ഹൈ​ലൈ​റ്റ്.

ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണം ബി​സി​സി​ഐ​ക്ക് ആ​ണെ​ങ്കി​ലും, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​ക​ലം വ​ര്‍​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ലാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് അ​ര​ങ്ങേ​റു​ക. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍, ഇ​രു രാ​ജ്യ​ങ്ങ​ളും ന്യൂ​ട്ര​ല്‍ വേ​ദി​യി​ലാ​ണ് നി​ല​വി​ല്‍ ക​ളി​ച്ചു​വ​രു​ന്ന​തെ​ന്ന​ത്.

വി​യ​ര്‍​ത്തൊ​ഴു​കും

ഏ​ഷ്യ ക​പ്പ് 2025 എ​ഡി​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് ദു​ബാ​യിയി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 41 ഡി​ഗ്രി സെ​ല്‍​ഷ​സാ​ണ്. ഹ്യു​മി​ഡി​റ്റി 43 ശ​ത​മാ​ന​വും. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 37 ഡി​ഗ്രി സെ​ല്‍​ഷ​സ് ആ​യി​രി​ക്കും അ​പ്പോ​ഴ​ത്തെ താ​പ​നി​ല എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം. ക​ളി​ക്കാ​ര്‍ ക​ള​ത്തി​ല്‍ വി​യ​ർ​ത്തൊ​ഴു​കു​മെ​ന്നു ചു​രു​ക്കം.

5+3= 8

അ​ഞ്ച് ഐ​സി​സി ഫു​ള്‍​മെം​ബ​ര്‍ ടീ​മു​ക​ളും മൂ​ന്ന് അ​സോ​സി​യേ​റ്റ​ഡ് ടീ​മു​ക​ളും ചേ​ര്‍​ന്ന് ആ​കെ എ​ട്ട് ടീ​മു​ക​ളാ​ണ് 2025 ഏ​ഷ്യ ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളാ​ണ് ഫു​ള്‍ മെം​ബ​ര്‍​മാ​ര്‍. 2024 എ​സി​സി പ്രീ​മി​യ​ര്‍ ക​പ്പി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ യു​എ​ഇ, ഒ​മാ​ന്‍, ഹോ​ങ്കോം​ഗ് ടീ​മു​ക​ളാ​ണ് അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ള്‍.

ര​ണ്ടു വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ്, 2026 ഐ​സി​സി ലോ​ക​ക​പ്പ് മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ട്വ​ന്‍റി-20 ഫോ​ര്‍​മാ​റ്റി​ലാ​ക്കി​യ​ത്. 2023ല്‍ ​ഏ​ക​ദി​ന ഫോ​ര്‍​മാ​റ്റി​ലാ​യി​രു​ന്നു ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍.

ഫോ​ര്‍​മാ​റ്റ്, വേ​ദി​ക​ള്‍

ഇ​ന്നാ​രം​ഭി​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് 28വ​രെ നീ​ളും. ആ​കെ 19 മ​ത്സ​ര​ങ്ങ​ളാ​ണ് 2025 ഏ​ഷ്യ ക​പ്പി​ല്‍. ദു​ബാ​യി​ലെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം, അ​ബു​ബാ​ദി​യി​ലെ ഷെ​യ്ഖ് സ​യീ​ദ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം എ​ന്നീ വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

നാ​ലു ടീ​മു​ക​ളാ​യി തി​രി​ച്ച ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​രു ഗ്രൂ​പ്പി​ലെ​യും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ര്‍ സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്കു യോ​ഗ്യ​ത നേ​ടും.

സൂ​പ്പ​ര്‍ ഫോ​റി​ല്‍ എ​ല്ലാ ടീ​മു​ക​ളും ഒ​രു ത​വ​ണ വീ​തം ഏ​റ്റു​മു​ട്ടും. തു​ട​ര്‍​ന്ന് സൂ​പ്പ​ര്‍ ഫോ​റി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ര്‍ ഫൈ​ന​ലി​ല്‍ കൊ​മ്പു​കോ​ര്‍​ക്കും. സൂ​പ്പ​ര്‍ ഫോ​ര്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ദു​ബാ​യി​ലാ​ണ്.

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍

ക്രി​ക്ക​റ്റ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം 14-ാം തീ​യ​തി (ഞാ​യ​ര്‍) രാ​ത്രി എ​ട്ടി​ന് ദു​ബാ​യി​ല്‍ അ​ര​ങ്ങേ​റും. ഗ്രൂ​പ്പ് എ​യി​ലാ​ണ് ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ളെ യു​എ​ഇ​ക്ക് എ​തി​രേ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 19നു ​ന​ട​ക്കു​ന്ന ഒ​മാ​ന്‍ ടീ​മി​ന് എ​തി​രാ​യ മ​ത്സ​രം ഒ​ഴി​കേ​യു​ള്ള ഇ​ന്ത്യ​യു​ടെ ബാ​ക്കി എ​ല്ലാ ക​ളി​ക​ള്‍​ക്കും ദു​ബാ​യ് വേ​ദി​യാ​കും. ഇ​ന്ത്യ x ഒ​മാ​ന്‍ പോ​രാ​ട്ടം അ​ബു​ദാ​ബി​യി​ലാ​ണ്.

ഗ്രൂ​പ്പ് എ: ​ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ഒ​മാ​ൻ, യു​എ​ഇ

ഗ്രൂ​പ്പ് ബി: ​ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഹോ​ങ്കോം​ഗ്

Latest News

Corehub Up