Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TTI-PP TTI Kalotsavam

Pathanamthitta

റവ​ന്യു ജി​ല്ലാ ടിടിഐ-​പിപി ​ടിടി​ഐ ക​ലോ​ത്സ​വം, തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് ജേ​താ​ക്ക​ള്‍

റാ​ന്നി: പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ജി​ല്ലാ ടി​ടി​ഐ, പി​പി ടി​ടി​ഐ ക​ലോ​ത്സ​വം റാ​ന്നി എം​എ​സ് ടി​ടി​ഐ​യി​ല്‍ ന​ട​ന്നു. റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ന്‍ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബെ​ന്നി പു​ത്ത​ന്‍​പ​റ​മ്പി​ല്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌​ട​ര്‍ ഷീ​ബ മു​ഹ​മ്മ​ദ്, റാ​ന്നി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ​ഓ​ഫി​സ​ര്‍ ര​ജി​ത ആ​ര്‍ നാ​യ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​സി. ജേ​ക്ക​ബ് , പി​ടി​എ പ്ര​സി​ഡ​ന്‍റ് ലെ​നി ഐ​ക്കാ​ട്, പ്രി​ന്‍​സി​പ്പ​ല്‍ ജി​യാ ജോ​സ്, വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ആ​ര്‍ .ജ്യോ​തി​ഷ്, ബി​ജു ജി .​നാ​യ​ര്‍, കെ.​എ. ത​ന്‍​സീ​ര്‍, ഹ​ബീ​ബ് കെ.​എം, റെ​ജി ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

നൂ​റു പോ​യി​ന്‍റ് നേ​ടി തി​രു​വ​ല്ലാ സെ​ന്‍റ് തോ​മ​സ് ടി​ടി​ഐ ഓ​വ​ര്‍​ഓ​ള്‍ ക​ര​സ്ഥ​മാ​ക്കി. മൈ​ല​പ്ര എ​സ്എ​ച്ച് ടി​ടി​ഐ 90 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി. മാ​രാ​മ​ണ്‍ എ​എം​എം ടി​ടി​ഐ​യും , തി​രു​വ​ല്ല ഡ​യ​റ്റും 88 പോ​യി​ന്‍റ് നേ​ടി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. പി​പി​പി ടി​ടി​ഐ വി​ഭാ​ഗ​ത്തി​ല്‍ മ​ഞ്ഞാ​ടി മാ​ര്‍​ത്തോ​മാ പി​പി ടി​ടി​ഐ 108 പോ​യി​ന്‍റ് നേ​ടി ജേ​താ​ക്ക​ളാ​യി.

Latest News

Corehub Up