ന്യൂഡൽഹി: ചരിത്രം അറിയാമായിരുന്നെങ്കിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ താജ്മഹലിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യില്ലായിരുന്നുവെന്ന് ഇറാന്റെ ഹൈദരാബാദിലെ കോണ്‍സുലേറ്റ് ജനറൽ ഹമീദ് അഹമ്മദിയെ.
ഷാജഹാൻ ചക്രവർത്തിയുടെ ഇറേനിയൻ ഭാര്യയുടെ സ്മരണയ്ക്കായി നിർമിച്ച താജ്മഹലിന്റെ നിർമാണത്തിൽ ഇറാൻ വാസ്തുശില്പികളുടെ പ്രതിഭയാണെന്നും ഹമീദ് പരിഹസിച്ചു.
അമേരിക്കയും ഇസ്രയേലും ഇറാനിൽ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് റൂബിയോയുടെ താജ്മഹൽ ഫോട്ടോയുടെ പേരിൽ അമേരിക്കയെ വിമർശിച്ച് ഇറാൻ രംഗത്തെത്തിയത്.
ഇറാനെയും ഇറാന്റെ സംസ്കാരത്തെയും തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിക്കയാണ് ഇറേനിയൻ വനിതയുടെ പേരിലുള്ള താജ്മഹലിനു മുന്നിൽ ചിത്രമെടുത്തത്.
താജ്മഹലിന്റെ ചരിത്രമോ വാസ്തുവിദ്യയോ അറിയാമായിരുന്നെങ്കിൽ അദ്ദേഹം ഇവിടെ ചിത്രത്തിനു പോസ് ചെയ്യുമായിരുന്നില്ല. ചക്രവർത്തിയുടെ ഇറേനിയൻ ഭാര്യയോടുള്ള സ്നേഹത്തിനായി ഇറേനിയൻ വാസ്തുശില്പികളുടെ പ്രതിഭയാലാണ് ഈ സ്മാരകം നിർമിച്ചത്- ഹമീദ് എക്സിൽ കുറിച്ചു.
ഇന്ത്യ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഭാര്യ ജീനറ്റ് റൂബിയോയും ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.