Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Talented

Kollam

ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

ശാ​സ്താം​കോ​ട്ട: രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​ആഘോ​ഷി​ച്ചു. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ ഡി​ബി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​എ​സ്.അ​നി​ല്‍​കു​മാ​ര്‍ സ​മ്മാ​നി​ച്ചു.

പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഗു​രു​ത്വ​ത്തോ​ടെ​യും മു​ന്നേ​റി​യാ​ല്‍ മാ​ത്ര​മേ ജീ​വി​ത​വി​ജ​യം സാ​ധ്യ​മാ​കൂ എ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ ഓ​ര്‍​മി​പ്പി​ച്ചു. കൊ​ല്ലം സ​ഹോ​ദ​യ ഇം​ഗ്ലീ​ഷ് ലിം​ഗ്വാ ഫെ​സ്റ്റ്-2026ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ പ്ര​തി​ഭ​ക​ള്‍​ക്ക് എ​ച്ച്. ര​മ​ണ​നും സ​ഹോ​ദ​യ സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റിലെ ചാ​മ്പ്യ​ന്മാ​രാ​യ സ്‌​കൂ​ള്‍ ടീ​മി​ന് ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ലും ഉ​പ​ഹാ​ര​ങ്ങ​ള്‍ കൈ​മാ​റി.

വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ വ്യ​ക്തി​ഗ​ത വി​ക​സ​ന​വും സാ​മൂ​ഹ്യശു​ശ്രൂ​ഷ​യു​മാ​ണ് ല​ക്ഷ്യ​മി​ടേ​ണ്ട​തെ​ന്ന് ഫാ. ​ഡോ. ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ല്‍ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up