തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓംപ്രകാശ് മാഥൂർ 23ന് ചുമതലയേൽക്കും. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 22ന് ചുമതല ഒഴിയും. തമിഴ്നാട് ഗവർണറായാണ് ആർലേക്കർ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
23ന് രാവിലെ 11.30ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമൻ സെൻ പുതിയ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. നിലവിൽ സിക്കിം ഗവർണറായ ഓംപ്രകാശ് മാഥൂർ രാജസ്ഥാൻ സ്വദേശിയാണ്.
ബിജെപിയുടേയും ആർഎസ്എസിന്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓംപ്രകാശ് മാഥുർ.