Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Police

ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യം, പി​ന്നാ​ലെ പീ​ഡ​നം, ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ​തി​നേ​ഴു​കാ​രി​യെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ചെ​ന്നൈ​യി​ൽ അ​റ​സ്റ്റി​ലാ​യി. കു​ന്ദ്ര​ത്തൂ​രി​ന് സ​മീ​പ​മു​ള്ള ന​ന്ദ​മ്പാ​ക്കം സ്വ​ദേ​ശി​യും ഇ​ല​ക്ട്രീ​ഷ്യ​നു​മാ​യ മു​ത്തു​സാ​മി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചെ​ന്നൈ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള സോ​മം​ഗ​ല​ത്തി​ന് സ​മീ​പം സെ​പ്റ്റം​ബ​ർ 24-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​തി ത​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​മി​ത ര​ക്ത​സ്രാ​വ​മു​ണ്ടാ​യ പെ​ൺ​കു​ട്ടി താ​മ്പ​ര​ത്തി​ന് സ​മീ​പ​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗു​ഡു​വാ​ഞ്ചേ​രി ഓ​ൾ വി​മ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​തേ​സ​മ​യം, ചെ​ന്നൈ​യി​ൽ എ​ൺ​പ​ത്തി​നാ​ലു​കാ​ര​നാ​യ വ്യ​വ​സാ​യി​ക്കെ​തി​രെ​യു​ള്ള മ​റ്റൊ​രു ലൈം​ഗി​കാ​തി​ക്ര​മ കേ​സും പൊ​ലി​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് വ​നി​താ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up