Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tamil Nadu Natives

Pathanamthitta

കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ചു മ​രി​ച്ച സം​ഭ​വം; ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

അ​ടൂ​ർ: അ​ടൂ​ര്‍ ഇ​ള​മ​ണ്ണൂ​രി​ന് സ​മീ​പം കെ​പി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചി​ട്ട കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​ക്ക​ളെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് മ​ധു​ര രാ​ജ​ഗോ​പാ​ല്‍ ന​ഗ​ര്‍​കോ​വി​ല്‍ പെ​ട്ടി​യി​ല്‍ സൂ​ര്യ(24) ആ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ കൂ​ടാ​തെ മ​ധു​ര മാ​വ​ട്ടം രാ​ജ​ഗോ​പാ​ല്‍ ന​ഗ​റി​ല്‍ ശ​ക്തി(20),തെ​ങ്കാ​ശി കോ​ട്ട​പ്പു​റം ആ​ലും​മൂ​ട് സ്വ​ദേ​ശി സ​തീ​ഷ്(21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന അ​പ​ട​ക​ത്തി​ല്‍ ഇ​ള​മ​ണ്ണൂ​ര്‍ കു​ന്നു​വി​ള കി​ഴ​ക്കേ​തി​ല്‍ ഉ​ഷ (65) മ​രി​ച്ചി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ശാ​ന്ത​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശാ​ന്ത​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ചെ​റു​മ​ക​ന്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ഇ​വ​ര്‍ ഇ​ള​മ​ണ്ണൂ​ര്‍ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നാ​യി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്നു. അ​ടൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ പാ​ഞ്ഞെ​ത്തി​യ കെ ​എ​ൽ-07 എ ​ജി 1431 മാ​രു​തി 800 കാ​റാ​ണ് വ​ഴി​യാ​ത്രി​ക​രാ​യ സ്ത്രീ​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം നി​ര്‍​ത്താ​തെ പോ​കു​ക​യും ചെ​യ്തു.തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ പു​ന​ലൂ​രി​ല്‍ നി​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ
പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

മൂ​വ​രെ​യും അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മൂ​ന്നു​പേ​രും മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നും വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​തി​നും ഉ​ള്‍​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കും, സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍​ക്കും എ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍.​ആ​ന​ന്ദ് അ​റി​യി​ച്ചു

Latest News

Corehub Up