Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taps

കാ​മു​കി​മാ​ര്‍​ക്ക് ഐ ​ഫോ​ണു​ക​ള്‍ സ​മ്മാ​നി​ക്ക​ണം; 6.5 ല​ക്ഷം രൂ​പ​യു​ടെ ടാ​പ്പു​ക​ള്‍ മോ​ഷ്ടി​ച്ച് ആ​ണ്‍​കു​ട്ടി​ക​ള്‍

മും​ബൈ: നാ​ഗ്പു​രി​ൽ കാ​മു​കി​മാ​ർ​ക്ക് ഐ​ഫോ​ൺ‌ സ​മ്മാ​നി​ക്കാ​ൻ വി​ല​പി​ടി​പ്പു​ള്ള ഡി​സൈ​ന​ർ ടാ​പ്പു​ക​ൾ മോ​ഷ്ടി​ച്ച് യു​വാ​ക്ക​ൾ. 6.5 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ടാ​പ്പു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്ന് 20,000 രൂ​പ​യ്ക്ക് ഇ​വ​ര്‍ പ്ര​ദേ​ശ​ത്തെ ആ​ക്രി വ്യാ​പാ​രി​ക്ക് വി​റ്റു.

കാ​മു​കി​മാ​ര്‍​ക്ക് ഐ​ഫോ​ണു​ക​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​ക​ണ​മെ​ന്ന ഏ​റെ​നാ​ള്‍ നീ​ണ്ട ആ​ഗ്ര​ഹ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ണ്‍​കു​ട്ടി​ക​ള്‍ വെ​യ​ര്‍​ഹൗ​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍ കൊ​ള്ള ന​ട​ത്തു​ക​യും വി​ല​കൂ​ടി​യ സാ​നി​റ്റ​റി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത്.

രാ​ഹു​ല്‍ സെ​റാ​മി​ക്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന വെ​യ​ര്‍​ഹൗ​സി​ന്‍റെ ഉ​ട​മ രാ​ഹു​ല്‍ ജ​യ്ച​ന്ദ് ബ​ത്ര പ‌ോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് മോ​ഷ​ണം വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

മേ​യ് 27, 28 തീ​യ​തി​ക​ളി​ല്‍ രാ​ത്രി ക​ള്ള​ന്മാ​ര്‍ വെ​യ​ര്‍​ഹൗ​സി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ടി​ന്‍ ഷീ​റ്റു​ക​ള്‍ ഇ​ള​ക്കി​മാ​റ്റി ഉ​ള്ളി​ല്‍ ക​ട​ന്നെ​ന്നും അ​വി​ടെ നി​ന്ന് 6.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ല​ക്ഷ്വ​റി സാ​നി​റ്റ​റി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പി​ക​രി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 35ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. നാ​ട്ടു​കാ​രി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ണി​യൊ​രു​ക്കി പോ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി​ടി​യി​ലാ​യ മൂ​ന്ന് പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് കാ​മു​കി​മാ​ര്‍​ക്ക് ഐ ​ഫോ​ണു​ക​ള്‍ വാ​ങ്ങി ന​ല്‍​കാ​നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ണ്‍​കു​ട്ടി​ക​ള്‍ സ​മ്മ​തി​ച്ചു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ഈ ​ല​ക്ഷ്വ​റി ഡി​സൈ​ന​ര്‍ ടാ​പ്പു​ക​ള്‍ വെ​റും 20,000 രൂ​പ​യ്ക്കാ​ണ് വി​റ്റ​തെ​ന്നും കു​ട്ടി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി. വെ​റും പ​ന്ത്ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യെ​ന്ന് ക​ലാം​ന സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ല​ക്ഷ്വ​റി സാ​നി​റ്റ​റി സാ​ധ​ന​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up