ഹൈദരാബാദ്: ബിആർഎസിൽ നിന്ന് രാജിവച്ച കെ. കവിത പുതിയ പാർട്ടി പ്രഖ്യാപിച്ചു. തെലങ്കാന രാഷ്ട്ര സേന (ടിആർഎസ്) എന്നാണ് പാർട്ടിയുടെ പേരെന്നും 2029ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കവിത പറഞ്ഞു.
മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ബിആർഎസ് വർക്കിംഗ് പ്രസിഡന്റും സഹോദരനുമായ കെ.ടി.രാമ റാവുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഏഴ് മാസം മുമ്പാണ് കവിത ബിആർഎസ് വിട്ടത്.
തെലങ്കാനയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിച്ച ബിആർഎസ് അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചു. ജനങ്ങളിൽ നിന്ന് പാർട്ടി അകന്നു. തെലങ്കാനയുടെ ഇനിയും പൂർത്തീകരിക്കപ്പെടാത്ത ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് ടിആർഎസിന്റെ ലക്ഷ്യമെന്നും കവിത വ്യക്തമാക്കി.