Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Burglary

Alappuzha

ക​ല്ലേ​ലി​യി​ല്‍ ക്ഷേ​ത്ര ക​വ​ര്‍​ച്ച: ന​ഷ്ട​മാ​യ​ത് സ്വ​ര്‍​ണ ഉ​രു​പ്പ​ടി​ക​ള്‍

കോ​ന്നി: കോ​ന്നി ക​ല്ലേ​ലി ശ്രീ​ശി​വ​ചാ​മു​ണ്ഡി ക്ഷേ​ത്തി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ല്ലേ​ലി ക്ഷേ​ത്ര​ത്തി​ന്‍റെ തി​ട​പ്പ​ള്ളി പൂ​ട്ട് ത​ക​ര്‍​ത്ത് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്. തു​ട​ര്‍​ന്ന് ശ്രീ​കോ​വി​ലി​ന്‍റെ​യും മ​റ്റു ഭാ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന 22 സ്വ​ര്‍​ണ താ​ലി​ക​ള്‍, അ​ഞ്ചു സ്വ​ര്‍​ണ പൊ​ട്ടു​ക​ള്‍, വ​ഴി​പാ​ടാ​യി ല​ഭി​ച്ച സ്വ​ര്‍​ണ ആ​ള്‍ രൂ​പ​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​ല​പി​ടി​പ്പു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ സം​ഘം ക​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മേ, അ​ന്ന​ദാ​ന ഫ​ണ്ടി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് 20,000ല്‍ ​അ​ധി​കം രൂ​പ​യും മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​പോ​യി. രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭാ​ര​വാ​ഹി​ക​ളാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ന്‍ കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. പി​ന്നാ​ലെ ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് മോ​ഷ്ടാ​വി​ന്‍റേ​തെ​ന്നു സം​ശ​യി​ക്കു​ന്ന ഒ​രു താ​ക്കോ​ല്‍​ക്കൂ​ട്ടം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​തു കേ​സി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി മാ​റി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ള​ങ്ങ​ളും മ​റ്റു ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി ന​ഷ്ട​പ്പെ​ട്ട തൊ​ണ്ടി​മു​ത​ലു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്‌ നാ​ട്ടു​കാ​രും പോ​ലീ​സും.

Latest News

Corehub Up