Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tens Of Thousands

Kannur

വിശ്വാസനിറവിൽ പതിനായിരങ്ങൾ ; മഹാസാക്ഷ്യമായി മരിയൻ തീർഥാടനം

സ്വ​ന്തം ലേ​ഖ​ക​ൻ

ചെ​ന്പേ​രി: പ​തി​നാ​യി​ര​ങ്ങ​ൾ ജ​പ​മാ​ല​യേ​ന്തി കാ​ൽ​ന​ട​യാ​യി രാ​വി​നെ പ​ക​ലാ​ക്കി​യ മ​രി​യ​ൻ തീ​ർ​ഥാ​ട​നം മ​ല​ബാ​റി​ന്‍റെ മ​ണ്ണി​ൽ വീ​ണ്ടും ച​രി​ത്ര​മെ​ഴു​തി. ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ടൂ​ർ, ആ​ല​ക്കോ​ട് മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മ​രി​യ​ൻ തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ൾ ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ ചെ​ന്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക​യി​ൽ സം​ഗ​മി​ച്ചു. മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ കാ​ൽ​ന​ട തീ​ർ​ഥാ​ട​ന​ത്തി​ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ശ്വാ​സി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, ചെ​മ്പേ​രി, ചെ​മ്പ​ന്തൊ​ട്ടി, പൈ​സ​ക്ക​രി, മ​ണി​ക്ക​ട​വ്, നെ​ല്ലി​ക്കാം​പൊ​യി​ൽ, കു​ന്നോ​ത്ത്, എ​ടൂ​ർ എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ര​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന സം​ഗ​മ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക​യി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​മാ​ണി​ത്.

മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആർക്കി എപ്പി സ്കോപ്പൽ പ​ള്ളി​യി​ൽ നി​ന്ന് തീ​ർ​ഥാ​ട​ന യാ​ത്ര ആ​രം​ഭി​ച്ച​ത്. എ​ടൂ​ർ, കു​ന്നോ​ത്ത്, നെ​ല്ലി​ക്കാം​പൊ​യി​ൽ, മ​ണി​ക്ക​ട​വ്, പൈ​സ​ക്ക​രി, ചെ​ന്പ​ന്തൊ​ട്ടി, ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​ന്പ് എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ണി​ക​ളാ​യ ആ​ത്മീ​യ​യാ​ത്ര ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ചെ​ന്പേ​രി ബ​സ​ലി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. പു​ല​ർ​ച്ചെ 3.30ന് ​മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. തു​ട​ർ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ വി​മ​ല​ഹൃ​ദ​യ​ത്തി​ന് പ്ര​തി​ഷ്ഠി​ക്കു​ന്ന ച​ട​ങ്ങും ന​ട​ത്തി.

ചെ​മ്പേ​രി ഫൊ​റോ​ന​യി​ലെ തീ​ർ​ഥാ​ട​ക​ർ ഇ​ന്ന​ലെ രാ​ത്രി 8.30 ന് ​ബ​സി​ലി​ക്ക​യി​ൽ ഒ​രു​മി​ച്ച് ചേ​ർ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി 9.30 മു​ത​ൽ ആ​രം​ഭി​ച്ച മ​രി​യ​ൻ സ​ന്ധ്യ​യും അ​ഖ​ണ്ഡ ജ​പ​മാ​ല​യും തീ​ർ​ഥ​യാ​ത്ര ബ​സി​ലി​ക്ക​യി​ൽ എ​ത്തു​ന്ന​തു​വ​രെ തു​ട​ർ​ന്നു.​സീ​റോ മ​ല​ബാ​ർ​സ​ഭ പി​ആ​ർ​ഒ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് മ​രി​യ​ൻ സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, പൈ​സ​ക്ക​രി, മ​ണി​ക്ക​ട​വ്, നെ​ല്ലി​ക്കാം​പൊ​യി​ൽ, കു​ന്നോ​ത്ത്, എ​ടൂ​ർ എ​ന്നീ ഫൊ​റോ​ന വി​കാ​രി​മാ​രു​ടെ​യും ചെ​മ്പേ​രി ലൂ​ർ​ദ്മാ​താ ബ​സി​ലി​ക്ക റെ​ക്‌​ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണ​വും മ​ട​ക്ക​യാ​ത്ര​യ്ക്കു​ള്ള സൗ​ക​ര്യ​വും സ​ജ്ജീ​ക​രി​ക്കു​ക​യും തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​നാ​യി വോ​ള​ന്‍റി​യേ​ഴ്‌​സി​ന്‍റെ വ​ലി​യ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

എ​ടൂ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ആ​യി​ര​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ന യാ​ത്ര ക​മ്പി​നി​നി​ര​ത്ത്, ആ​ന​പ്പ​ന്തി വ​ഴി സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ൽ എ​ത്തി​യ​പ്പോ​ൾ കു​ന്നോ​ത്ത് ഫൊ​റോ​ന​യി​ൽ നി​ന്നു​ള്ള​വ​രും ചേ​ർ​ന്നു. തു​ട​ർ​ന്ന് വ​ള്ളി​ത്തോ​ട്, പെ​രി​ങ്ക​രി വ​ഴി ഉ​ളി​ക്ക​ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഉ​ളി​ക്ക​ൽ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ലാ​യി​രു​ന്നു അ​ത്താ​ഴം. ഉ​ളി​ക്ക​ലി​ൽ വ​ച്ച് നെ​ല്ലി​ക്കാം​പൊ​യി​ൽ, മ​ണി​ക്ക​ട​വ് ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. മു​ണ്ടാ​നൂ​ർ, ക​ണ്ട​ക​ശേ​രി, പ​യ്യാ​വൂ​ർ വ​ഴി​യാ​ണ് ചെ​ന്പേ​രി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

എ​ടൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച തീ​ർ​ഥ​യാ​ത്ര​യ്ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യാ​ൻ പാ​ലാ​ക്കു​ഴി, റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ. ​ജോ​ബി കോ​വാ​ട്ട്, എ​ടൂ​ർ വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ, ഫാ. ​പോ​ൾ ച​ക്കാ​നി​ക്കു​ന്നേ​ൽ, ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത​ല​ക്ക​ൽ, ഫാ. ​അ​ല​ക്‌​സ് നി​ര​പ്പേ​ൽ, ഫാ. ​മാ​ത്യു മൂ​ന്നാ​നാ​ൽ, ഫാ. ​മ​നോ​ജ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​അ​ഭി​ലാ​ഷ് ചെ​ല്ല​ങ്കോ​ട്ട്, ഫാ. ​ജോ​സ​ഫ് ഒ​ര​പ്പാ​ൻ​കു​ഴി, ഫാ. ​റി​ബി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, എ​ടൂ​ർ ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ, സെ​ക്ര​ട്ട​റി വി​ബി​ൻ തോ​മ​സ് , എ​ടൂ​ർ ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ.​ജോ​സ​ഫ്, ക​മ്മ​റ്റി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ന​യാ​ത്ര​യ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന മ​രി​യ​ൻ സ​ന്ധ്യ​യി​ലും യാ​ത്ര​യി​ലും വി​വി​ധ ഇ​ട​വ​ക​ക​ളിലെ സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളു​മടക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. തീ​ർ​ഥാ​ട​ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യും ന​ട​ന്നു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫൊ​റോ​ന വി​കാ​രി ഫാ.​ആ​ന്‍റ​ണി പു​ന്നൂ​ര്, ഫാ.​മാ​ണി മേ​ൽ​വ​ട്ടം, ഫാ.​തോ​മ​സ് ആ​മ​ക്കാ​ട്ട്, ഫാ.​സേ​വ്യ​ർ പു​ത്ത​ൻ​പു​ര, ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി​യി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ, ഫാ.​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ൽ, ഫാ.​ജോ​സ​ഫ് കു​ള​ത്ത​റ, ഫാ.​എ​ബി​ൻ മു​ള്ള​ൻ​കു​ഴി​യി​ൽ, ഫാ. ​വി​പ​ൻ ആ​ന​ചാ​രി​യി​ൽ, ഫാ ​ജോ​ർ​ജ് വെ​ള്ള​രി​ങ്ങാ​ട്ട്, ഫാ. ​നി​ധി​ൻ ത​കി​ടി​യേ​ൽ, ഫാ .​അ​മ​ൽ വ​ള്ളി​യി​ൽ, ഫാ. ​വി​നോ​ദ് മ​ണ്ണാ​പ​റ​മ്പി​ൽ, ഫാ. ​റോ​ബി​ൻ പ​രി​യാ​നി​യ്ക്ക​ൽ എ​ന്നീ വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കി.​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടു​കൂ​ടി വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. അ​തി​രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ റ​വ.​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു. മ​രി​യ​ൻ സ​ന്ധ്യ​യ്ക്ക് ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​തു​പ്പ​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​ത്രി 8.30ന് അത്താഴ ത്തിനുശേഷം വി​ശ്വാ​സി​ക​ൾ ആ​ല​ക്കോ​ട് നി​ന്ന് എ​ത്തി​യ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​നൊ​പ്പം അ​ണി​ചേ​ർ​ന്നു.​ആ​ല​ക്കോ​ട് നി​ന്ന് എ​ത്തി​യ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ൾ​ക്കും കാ​പ്പി ഉ​ൾ​പ്പെ​ടെ​ ഒ​രു​ക്കി​യി​രു​ന്നു.

Latest News

Corehub Up