Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalaivar

ത്രില്ലർ സിനിമയെ വെല്ലുന്ന കഥ; തമിഴകത്തിന്‍റെ 'ജനനായകൻ' ഇനി തലൈവർ

ചെ​​​ന്നൈ:​​​ ഒ​​​രു ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ന്‍ സി​​​നി​​​മാ​​​ക്ക​​​ഥ​​​യു​​​ടെ ചേ​​​രു​​​വ​​​ക​​​ളെ​​​ല്ലാം നി​​​റ​​​ഞ്ഞൊ​​​രു പോ​​​രാ​​​ട്ട​​​ത്തി​നൊടുവിൽ തമിഴകത്തിന്‍റെ തലൈവനായി ത​​​മി​​​ഴ​​​ക വെ​​​ട്രി ക​​​ഴ​​​ക​​​ത്തി​​​ന്‍റെ (ടി​​​വി​​​കെ) നാ​​​യ​​​ക​​​ന്‍ ജോ​​​സ​​​ഫ് വി​​​ജ​​​യ് എ​​​ന്ന വി​​​ജ​​​യ്.

പാ​​​ര്‍ട്ടി രൂ​​​പീ​​​ക​​​രി​​​ച്ച് ര​​​ണ്ടു​​​വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ടി​​​വി​​​കെ​​​യു​​​ടെ ആ​​​ദ്യ തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍തന്നെ അ​​​ധി​​​കാ​​​രത്തിലെത്തിയതോ​​​ടെ ആ​​​രാ​​​ധ​​​ക​​​രും ആ​​​വേ​​​ശ​​ക്കൊടുമുടിയിലാ​​​ണ്.

കൃ​​​ത്യ​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ജ​​​യ് പാ​​​ര്‍ട്ടി​​​യെ ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. 2009ല്‍ ​​​ഫാ​​​ന്‍ക്ല​​​ബ്ബുക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണു ന​​​ട​​​ന്‍ ത​​​ന്‍റെ രാ​​​ഷ്ട്രീ​​​യ​​​മോ​​​ഹ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന​​​ത്. വി​​​ജ​​​യ് മ​​​ക്ക​​​ള്‍ ഇ​​​യ​​​ക്കം എ​​​ന്ന കൂ​​​ട്ടാ​​​യ്മ ആ​​​ദ്യ​​​മാ​​​സ​​​ങ്ങ​​​ളി​​​ലെ മെ​​​ല്ല​​​പ്പോ​​​ക്കി​​​നു​​​ശേ​​​ഷം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ എ​​​ല്ലാ ബൂ​​​ത്തു​​​ക​​​ളി​​​ലും സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ഫാ​​​ന്‍ക്ല​​​ബ്ബു​​​ക​​​ള്‍ സ​​​ജീ​​​വ​​​മാ​​​യി. സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​നൊ​​​പ്പം വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ള്ള സ​​​ഹാ​​​യ​​​വു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​പ​​​രി​​​പാ​​​ടി. ഇ​​​ത്ത​​​വ​​​ണ യു​​​വ​​​ജ​​​ന​​​ത മൊ​​​ത്ത​​​ത്തി​​​ല്‍ വി​​​ജ​​​യി​​​നൊ​​​പ്പം നി​​​ന്ന​​​തും ഈ ​​​തു​​​ട​​​ക്ക​​​ത്തി​​​ല്‍നി​​​ന്നാ​​​ണ്.

പി​​​ന്നാ​​​ലെ 2011ല്‍ ​​​എ​​​ഐ​​​എ​​​ഡി​​​എം​​​കെ മു​​​ന്ന​​​ണി​​​യെ പ​​​ര​​​സ്യ​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ച് വി​​​ജ​​​യ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ല്‍ ഹ​​​രി​​​ശ്രീ കു​​​റി​​​ച്ചു. 2010 മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ന​​​യി​​​ച്ച ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​തി​​​ശ​​​ക്ത​​​മാ​​​യ രാ​​​ഷ്ട്രീ​​​യ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി ജ​​​ന​​​മ​​​ന​​​സി​​​നെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ 2019ല്‍ ​​​പൗ​​​ര​​​ത്വ​​​ഭേ​​​ത​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ച​​​തോ​​​ടെ സി​​​നി​​​മ​​​യ്ക്കും അ​​​പ്പു​​​റം അ​​​ധി​​​കാ​​​ര​​​മാ​​​ണ് പ​​​ര​​​മ​​​ല​​​ക്ഷ്യ​​​മെ​​​ന്നു വി​​​ജ​​​യ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2021 ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഫാ​​​ന്‍ക്ല​​​ബ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ജ​​​ന​​​വി​​​ധി തേ​​​ടി​​​യ ഭൂ​​​രി​​​ഭാ​​​ഗം സീ​​​റ്റു​​​ക​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു. ഇ​​​തോ​​​ടെ​​​യാ​​​ണ് ജ​​​നം ഒ​​​പ്പ​​​മു​​​ണ്ടെ​​​ന്ന് വി​​​ജ​​​യ് ഉ​​​റ​​​പ്പി​​​ച്ച​​​തും ടി​​​വി​​​കെ​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​തും. ഇ​​​തു​​​വ​​​ഴി അ​​​ര​​​നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ ത​​​മി​​​ഴ്‌​​​സി​​​നി​​​മ​​​യി​​​ലെ ഒ​​​രു നാ​​​യ​​​ക​​​നും സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത രാ​​​ഷ്‌ട്രീ​​​യ​​​നേ​​​ട്ട​​​ം വി​​​ജ​​​യ് സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.1977ല്‍ ​​​ത​​​മി​​​ഴ് രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന്‍റെ ചേ​​​രു​​​വ​​​ക​​​ള്‍ മാ​​​റ്റി​​​യെ​​​ഴു​​​തി എം​​​.ജി. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്ന എം​​​ജി​​​ആ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സി​​​നി​​​മാ​​​ന​​​ട​​​ന്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്.

ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ എം​​​ജി​​​ആ​​​റാ​​​ണ് മു​​​ൻ​​​ഗാ​​​മി​​​യെ​​​ങ്കി​​​ലും​​​അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​യാ​​​​​ണ​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യ് പി​​​ന്തു​​​ട​​​രു​​​ന്ന​​​ത് ആ​​​​​ന്ധ്ര​​​​​യെ അ​​​​​ട​​​​​ക്കി​​​​​ഭ​​​​​രി​​​​​ച്ച എ​​​​​ൻ​​​​​ടി​​​​​ആ​​​​​റി​​​​​നെ (എ​​​​​ൻ.​​​​​ടി.​​​​​ രാ​​​​​മ​​​​​റാ​​​​​വു) ത​​​ന്നെ​​​യാ​​​ണ്.

പാ​​​​​ർ​​​​​ട്ടി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ചു​​​​​രു​​​​​ങ്ങി​​​​​യ​​​​​കാ​​​​​ലം​​​​​കൊ​​​​​ണ്ട് എ​​​​​ൻ​​​​​ടി​​​​​ആ​​​​​റി​​​​​നെ​​​​​പ്പോ​​​​​ലെ ടി​​​വി​​​കെ നേ​​​താ​​​വി​​​നും അ​​​​​ധി​​​​​കാ​​​​​രം സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​യി. പാ​​​​​ർ​​​​​ട്ടി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ഞ്ചാം വ​​​​​ർ​​​​​ഷ​​​​​മാ​​​​​ണ് എം​​​​​ജി​​​​​ആ​​​​​റി​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് വി​​​​​ജ​​​​​യം. 1972ലാ​​​​​ണ് ഓ​​​​​ൾ ഇ​​​​​ന്ത്യ അ​​​​​ണ്ണ ദ്രാ​​​​​വി​​​​​ഡ മു​​​​​ന്നേ​​​​​റ്റ ക​​​​​ഴ​​​​​കം (എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ) രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. എം​​​​​ജി​​​​​ആ​​​​​ർ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെത്തിയ​​​​​ത് 1977ലും.

​​​​​എ​​​​​ന്നാ​​​​​ൽ ടി​​​​​ഡി​​​​​പി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് ഒ​​​​​ന്പ​​​​​ത് മാ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം, 1983ൽ ​​​​​ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ എ​​​​​ൻ​​​​​ടി​​​​​ആ​​​​​ർ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലെ​​​​​ത്തി. 27 വ​​​​​ർ​​​​​ഷ​​​​​ത്തെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് അ​​​​​ന്ത്യം​​​​​കു​​​​​റി​​​​​ച്ച് 1983 ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്പ​​​​​തി​​​​​ന് എ​​​​​ൻ​​​​​ടി​​​​​ആ​​​​​ർ ആ​​​​​ന്ധ്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്തു. സെ​​​ന്‍റ് ജോ​​​ർ​​​ജ് കോ​​​ട്ട​​​യി​​​ലേ​​​ക്കു​​​ള്ള വി​​​ജ​​​യി​​​ന്‍റെ യാ​​​ത്ര​​​യും ഇ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ വേ​​​ഗ​​​ത്തി​​​ലാ​​​ണ്.

Latest News

Corehub Up