Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalassery Traffic Police

Kannur

ത​ല​ശേ​രി ട്രാ​ഫി​ക് പോ​ലീ​സി​നും ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കും അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ളു​ടെ ബിഗ് സ​ല്യൂ​ട്ട്

ന​ഷ്ട​പ്പെ​ട്ട ബാ​ഗു​ക​ൾ തി​രി​ച്ചു​കി​ട്ടി

ത​ല​ശേ​രി: ത​ല​ശേ​രി കാ​ണാ​നെ​ത്തി​യ​താ​ണ് അ​മേ​രി​ക്ക​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ ഹെ​ന്ന ഹി​ഗി​ൻ​സും സി​ഗി​നും മോ​റി​സ് ജോ​സ​ഫും. യാ​ത്ര​യ്ക്കി​ടെ മൂ​ന്നു​ദി​വ​സം മു​ന്പ് ബാ​ഗ് ഓ​ട്ടോ​യി​ൽ ന​ഷ്ട​മാ​യി. ബാ​ഗു​ക​ൾ തി​രി​ച്ചു കി​ട്ടി​ല്ലെ​ന്ന് ക​രു​തി യാ​ത്ര തു​ട​ർ​ന്നു. യാ​ത്ര​യു​ടെ സ​ന്തോ​ഷ​ത്തിനി​ട​യി​ൽ സം​ഭ​വി​ച്ച ന​ഷ്ടം അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്തി.

ത​ല​ശേ​രി​യി​ലെ വി​നീ​ഷി​ന്‍റെ ഓ​ട്ടോ​യി​ലാ​യി​രു​ന്നു അ​വ​രു​ടെ യാ​ത്ര. സ​ഞ്ചാ​രി​ക​ളെ ഇ​റ​ക്കി അ​ൽ​പ​ദൂ​രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഓ​ട്ടോ​യി​ലി​രി​ക്കു​ന്ന ബാ​ഗു​ക​ൾ വി​നീ​ഷ് ക​ണ്ട​ത്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വി​നീ​ഷി​ന് സ​ഞ്ചാ​രി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ബാ​ഗു​ക​ൾ ത​ല​ശേ​രി ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് വി​വ​ര​മ​റി​യി​ച്ചു. ബാ​ഗു​ക​ള​ന്വേ​ഷി​ച്ച് സ്റ്റേ​ഷ​നി​ൽ ആ​രു​മെ​ത്തി​യി​ല്ല.

പ​തി​വ് ഡ്യൂ​ട്ടി​ക്കി​ടെ ചൊ​വ്വാ​ഴ്ച എ​എ​സ്ഐ സു​വേ​ൺ വി. ​ഗോ​പാ​ൽ മൂ​ന്ന് വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ക​ണ്ടു. ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന അ​വ​രു​മാ​യി സം​സാ​രി​ച്ചു. പു​രു​ഷ​നും ര​ണ്ട് സ്ത്രീ​യും പേ​രു​പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ടു. ഹെ​ന്ന ഹി​ഗി​ൻ​സ്, സി​ഗി​ൻ, മോ​റി​സ് ജോ​സ​ഫ്. അ​വ​രോ​ട് എ​ന്തെ​ങ്കി​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. മൂ​വ​രു​ടെ​യും മു​ഖ​ത്ത് ആ​ശ്ച​ര്യ​വും അ​ദ്ഭു​ത​വും. ഇ​ങ്ങ​നെ​യൊ​ര​നു​ഭ​വം ഇ​വ​ർ​ക്ക് ആ​ദ്യം. ബാ​ഗു​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് നേ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക്.

‘മി​റ​ക്കി​ൾ'... ബാ​ഗ് ക​ണ്ട​പ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ ആ​ദ്യ പ്ര​തി​ക​ര​ണ​മി​താ​യി​രു​ന്നു. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളാ​യി​രു​ന്നു ബാ​ഗു​ക​ളി​ൽ. എ​സ്ഐ​മാ​രാ​യ സ​ജി​ത്കു​മാ​ർ, എം.​കെ.​ശ്രീ​ജി​ത്ത്, എ​എ​സ്ഐ​മാ​രാ​യ സു​വേ​ൺ വി.​ഗോ​പാ​ൽ, കെ.​ആ​യി​ഷ, കെ.​ബി​നീ​ഷ് എ​ന്നി​വ​ർ ബാ​ഗു​ക​ൾ കൈ​മാ​റി. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ബാ​ഗു​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​വ​രു​ടെ മ​ന​സി​ൽ ത​ല​ശേ​രി ഒ​രു ച​രി​ത്ര​ന​ഗ​രം മാ​ത്ര​മാ​യി​രു​ന്നി​ല്ല, ക​രു​ത​ലു​ള്ള മ​നു​ഷ്യ​രു​ടെ​യും സ​ഹാ​യ​വു​മാ​യെ​ത്തു​ന്ന പോ​ലീ​സി​ന്‍റേ​യും നാ​ടാ​യി​രു​ന്നു.

Latest News

Corehub Up