Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Red Lilies

Thrissur

ചെ​ണ്ടു​മ​ല്ലികള്‍ വി​രി​യും; ശ്മ​ശാ​നം സു​ന്ദ​ര​മാ​കും

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ടു​പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും കു​റു​ന​രി​ക​ളു​ടെ​യും താ​വ​ള​മാ​യ ന​ന്പ്യ​ങ്കാ​വി​ലെ ശ്മ​ശാ​ന​പ്പ​റ​ന്പി​ൽ ഇ​നി ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ടെ സൗ​ന്ദ​ര്യം. വാ​ർ​ഡ് എ​ട്ടി​ലെ അം​ബേ​ദ്ക​ർ ഹാ​ളി​നു​സ​മീ​പം സ്ഥി​തി​ചെ​യ്യു​ന്ന ശ്മ​ശാ​ന​ഭൂ​മി​യെ പൂ​ന്തോ​ട്ട​മാ​ക്കി​മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണു തു​ട​ക്ക​മാ​യ​ത്. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി.​സി. ഷി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ൾ​ചേ​ർ​ന്ന് ശ്മ​ശാ​ന​പ്പ​റ​ന്പി​ൽ 1000 ചെ​ണ്ടു​മ​ല്ലി​ത്തൈ​ക​ൾ ന​ട്ടു. സൗ​ജ​ന്യ​സേ​വ​ന​മാ​യാ​ണ് തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ൾ ഇ​തേ​റ്റെ​ടു​ത്ത​ത്.

ശ്മ​ശാ​ന​പ്പ​റ​ന്പ് ഏ​റെ​ക്കാ​ല​മാ​യി കാ​ടു​പി​ടി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ​ക്ക് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​രു​ന്നു. ഏ​താ​നും മാ​സം​മു​ന്പ് സ​മീ​പ​ത്തെ വീ​ട്ട​മ്മ​യ്ക്കു പാ​ന്പു​ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടേ​ണ്ടി​വ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്മ​ശാ​നം വൃ​ത്തി​യാ​ക്കി തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഓ​ണ​മെ​ത്തു​ന്പോ​ൾ ന​ന്പ്യ​ങ്കാ​വ് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ൾ സ്വ​ന്തം വാ​ർ​ഡി​ൽ​ത​ന്നെ ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് കൗ​ണ്‍​സി​ല​ർ സി.​സി. ഷി​ബി​ൻ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗം ശാ​ന്താ​മ​ണി വേ​ണു, തൊ​ഴി​ലു​റ​പ്പ് മേ​റ്റ് സു​ധ സു​ബ്ര​ഹ്മ​ണ്യ​ൻ, സു​മ​തി പു​ഷ്ക്ക​ര​ൻ, ഗീ​ത കൊ​ച്ച​നി​യ​ൻ, സു​മ ര​മേ​ഷ്, ജെ​നി രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.

Latest News

Corehub Up