Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Red-robed Crow

Thrissur

ചു​വ​പ്പു​ചേ​ല​യു​ടു​ത്ത ക​ര; നി​റം മാ​റു​മോ?

തൃ​ശൂ​ർ: ഇ​ട​തു​കോ​ട്ട​യെ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും വ​ല​തു​പ​ക്ഷം ചേ​ർ​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ന്. 1965ൽ ​മ​ണ്ഡ​ലം രൂ​പ​പ്പെ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ കെ.​കെ. ബാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു ആ​ദ്യ എം​എ​ൽ​എ. പി​ന്നീ​ടു പ​ല മ​ല​ക്കം​മ​റി​ച്ചി​ലു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ചേ​ല​ക്ക​ര മ​ണ്ഡ​ലം മൂ​ന്നു​പ​തി​റ്റാ​ണ്ടി​ന്‍റെ വി​ജ​യ​പാ​ര​ന്പ​ര്യം എ​ൽ​ഡി​എ​ഫി​നു ന​ല്കി​യ​ത്.

സി​റ്റിം​ഗ് എം​എ​ൽ​എ യു.​ആ​ർ. പ്ര​ദീ​പാ​ണ് എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി ഇ​ത്ത​വ​ണ വീ​ണ്ടും ഗോ​ദ​യി​ലി​റ​ങ്ങു​ന്ന​ത്. കോ​ൺ​ഗ്ര​സ് മു​സ്ലിം ലീ​ഗി​നു വി​ട്ടു​ന​ല്കി​യ സീ​റ്റി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി ശി​വ​ൻ വീ​ട്ടി​ക്കു​ന്നും എ​ൻ​ഡി​എ​യു​ടെ കെ. ​ബാ​ല​കൃ​ഷ്ണ​നു​മാ​ണ് എ​തി​രാ​ളി​ക​ൾ.

സി​പി​എ​മ്മും എ​ൻ​ഡി​എ​യും തു​ട​ക്ക​ത്തി​ലേ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ച്ചെ​ങ്കി​ലും സം​വ​ര​ണ​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ കി​ട്ടാ​തെ വ​ല​ഞ്ഞ​തു ലീ​ഗാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ചി​രു​ന്ന ചേ​ല​ക്ക​ര, കോ​ങ്ങാ​ട് പ​ക​രം ന​ൽ​കി വാ​ങ്ങി​യ​താ​ണ് ലീ​ഗി​നെ വെ​ട്ടി​ലാ​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ കോ​ൺ​ഗ്ര​സു​കാ​രെ തെ​ര​ഞ്ഞെ​ങ്കി​ലും ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഒ​ടു​വി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നെ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ത​ല​യൂ​രു​ക​യാ​യി​രു​ന്നു. പൊ​തു​സ​മ്മ​ത​നും ജ​ന​കീ​യ​നും യു​വ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശി​വ​ൻ വീ​ട്ടി​ക്കു​ന്ന് ചേ​ല​ക്ക​ര​യി​ൽ ന​ല്ലൊ​രു പോ​രാ​ട്ടം കാ​ഴ്ച​വ​യ്ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ.

അ​ഞ്ചു​ത​വ​ണ ചേ​ല​ക്ക​ര​യു​ടെ പ്ര​തി​നി​ധി​യാ​യി സ് പീ​ക്ക​റും മ​ന്ത്രി​യു​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ പി​ൻ​ഗാ​മി​യാ​ണ് നി​ല​വി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ്. രാ​ധാ​കൃ​ഷ്ണ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് യു.​ആ​ർ. പ്ര​ദീ​പ് ക​ഴി​ഞ്ഞ​ത​വ​ണ എം​എ​ൽ​എ​യാ​യ​ത്. കെ. ​ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ​ത്. ബി​ജെ​പി​ക്ക് ഏ​റെ സ്വാ​ധീ​ന​മു​ള്ള ‌തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ബാ​ല​കൃ​ഷ്ണ​ൻ.

65ലെ ​കോ​ൺ​ഗ്ര​സ് വി​ജ​യ​ത്തി​നു​ശേ​ഷം 67ൽ ​സി​പി​എ​മ്മി​ലെ പി. ​കു​ഞ്ഞ​ൻ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഒ​രു പ​തി​റ്റാ​ണ്ടോ​ളം മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി കെ.​കെ. ബാ​ല​കൃ​ഷ്ണ​നെ​ന്ന കോ​ൺ​ഗ്ര​സ് ഐ​ക്കാ​ര​നെ​യാ​ണ് ജ​നം മ​ണ്ഡ​ലം ഏ​ൽ​പ്പി​ച്ച​ത്. 82ൽ ​സി​പി​എ​മ്മി​ലെ സി.​കെ. ച​ക്ര​പാ​ണി മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫി​ന്‍റേ​താ​ക്കി​യെ​ങ്കി​ലും 87ൽ ​എം.​എ. കു​ട്ട​പ്പ​ൻ, എം.​പി. താ​മി എ​ന്നി​വ​ർ മ​ണ്ഡ​ല​ത്തെ യു​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്കു ചേ​ർ​ത്തു. 1996ൽ ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍റെ വ​ര​വോ​ടെ, അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ​ട​ക്കം ഏ​ഴു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലാ​യി 30 വ​ർ​ഷം എ​ൽ​ഡി​എ​ഫാ​ണ് ചേ​ല​ക്ക​ര​യി​ൽ കൊ​ടി​കു​ത്തി​വാ​ഴു​ന്ന​ത്. നി​ല​വി​ൽ ആ​ല​ത്തൂ​ർ എം​പി​യാ​യ കെ. ​ രാ​ധാ​കൃ​ഷ്ണ​ൻ ചേ​ല​ക്ക​ര​യി​ൽ​നി​ന്ന് അ​ഞ്ചു​ത​വ​ണ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​ യ​ത്.

ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. തി​രു​വി​ല്വാ​മ​ല, പ​ഴ​യ​ന്നൂ​ർ, കൊ​ണ്ടാ​ഴി, ചേ​ല​ക്ക​ര, പാ​ഞ്ഞാ​ൾ, മു​ള്ളൂ​ർ​ക്ക​ര, വ​ള്ള​ത്തോ​ൾ​ന​ഗ​ർ, ദേ​ശ​മം​ഗ​ലം, വ​ര​വൂ​ർ. ഇ​തി​ൽ അ​ഞ്ചി​ട​ത്ത് എ​ൽ​ഡി​എ​ഫും മൂ​ന്നി​ട​ത്ത് യു​ഡി​എ​ഫും ഒ​രി​ട​ത്ത് എ​ൻ​ഡി​എ​യു​മാ​ണ് ഭ​രി​ക്കു​ന്ന​ത്.

Latest News

Corehub Up