Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananthapuramm

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; ലോ​ക്ഭ​വ​ന് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ഡ്രോ​ൺ നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക് ഭ​വ​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ വ്യോ​മ​പ​രി​ധി റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ഡ്രോ​ൺ ഉ​ൾ​പ്പെ​ടെ നി​രോ​ധി​ച്ചു.

ഡ്രോ​ൺ റൂ​ൾ​സ് 2021ലെ ​ച​ട്ടം 24 പ്ര​കാ​ര​മാ​ണ് വ്യോ​മ​മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്നും നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ജി​ല്ലാ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നം നി​ല​വി​ലു​ണ്ടാ​കു​ക. ഈ ​മേ​ഖ​ല​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ ഡ്രോ​ൺ പ​റ​ത്തു​ക​യോ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഓ​ണം-​ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര ഉ​പ​രാ​ഷ്ട്ര​പ​തി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. വെ​ള്ള​യ​മ്പ​ലം മാ​ന​വീ​യം വീ​ഥി​ക്ക് സ​മീ​പ​ത്തെ വ​യ​ലാ​ർ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ​നി​ന്നാ​ണ് ഘോ​ഷ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​കു​ക.

വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം, പാ​ള​യം, സ്റ്റാ​ച്യു വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഘോ​ഷ​യാ​ത്ര കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ സ​മാ​പി​ക്കും. ച​ല​ച്ചി​ത്ര​താ​രം ആ​സി​ഫ് അ​ലി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ പാ​ള​യ​ത്തെ പ്ര​ത്യേ​ക പ​വ​ലി​യ​നി​ൽ​നി​ന്ന് ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കും.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന പാ​ത​ക​ളി​ലും ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​ക​ളി​ലും പോ​ലീ​സ് വി​ന്യാ​സം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up