Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three And A Half

Kottayam

റി​ക്കാ​ര്‍​ഡുകളിലേക്ക് നീ​ന്തിക്ക​യ​റി​ മൂ​ന്ന​ര വ​യ​സു​കാ​രി

ചി​ങ്ങ​​വ​​നം: വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ൽ കു​​റു​​കെ നീ​​ന്തി​​ക്ക​ട​​ന്ന് ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി​​നി​​യാ​​യ മൂ​​ന്ന​​ര വ​​യ​​സു​​കാ​​രി. ചി​​ന്നു എ​​ന്ന് വി​​ളി​​ക്കു​​ന്ന അ​ങ്ക​ണ​വാ​​ടി വി​​ദ്യാ​​ര്‍​ഥി​​നി എ​​സ്‌​​തേ​​ര്‍ കൃ​​ഷ്ണ​​കു​​മാ​​ര്‍ നേ​​ടി​​യ​​ത് മൂ​​ന്ന് റി​​ക്കാ​​ർ​​ഡു​​ക​​ള്‍. ഇ​​ന്ത്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ര്‍​ഡ്‌​​സ്, ഏ​​ഷ്യ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ര്‍​ഡ്‌​​സ്, നാ​​ഷ​​ണ​​ല്‍ ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സ് എ​​ന്നി​​വ​​യി​​ൽ ഈ ​​നേ​​ട്ടം ഔ​​ദ്യോ​​ഗി​​ക​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​ക്ക​ഴി​​ഞ്ഞു.

ര​​ണ്ടു​​മ​​ണി​​ക്കൂ​​ർ 22 മി​​നി​​റ്റ് 15 സെ​​ക്ക​​ൻ​​ഡു​​ക​​ൾ​​കൊ​​ണ്ടാ​​ണ് 5.5 കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ന്തി​ക്ക​​ട​​ന്ന് എ​​സ്‌​​തേ​​ര്‍ റി​​ക്കാ​​ർ​​ഡു​​ക​​ൾ കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി​​യ​​ത്. ഏ​​റ്റ​​വും കു​​റ​​ഞ്ഞ പ്രാ​​യ​​ത്തി​​ല്‍ ഇ​​ത്ര​​യും ദൂ​​രം നീ​​ന്തി​ക്ക​​ട​​ന്ന കു​​ട്ടി എ​​ന്ന നി​​ല​​യി​​ലാ​​ണ് ബ​​ഹു​​മ​​തി​​ക​​ള്‍ എ​​സ്‌​​തേ​​റി​​നെ തേ​​ടി​​യെ​​ത്തി​​യ​​ത്.

ജീ​​വ​​ന്‍ര​​ക്ഷാ സ്വി​മ്മിം​​ഗ് അ​​ക്കാ​​ദ​​മി​​യും എ​​മെ​​ര്‍​ജിം​ഗ് വൈ​​ക്ക​​വും ചേ​​ര്‍​ന്നാ​​ണ് വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ല്‍ നീ​​ന്ത​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. മാ​​സ​​ങ്ങ​​ള്‍​ക്കു മു​​ന്‍​പ് കൊ​​ല്ല​​ത്തു ന​​ട​​ന്ന ഫ്രീ​​ഡം ഫെ​​സ്റ്റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ഷ്ട​​മു​​ടി​​ക്കാ​​യ​​ല്‍ നീ​​ന്തി​ക്ക​​ട​​ന്ന് ബെ​​സ്റ്റ് സ്വി​​മ്മ​​ര്‍ അ​​വാ​​ര്‍​ഡ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് വേ​​മ്പ​​നാ​​ട്ടു​കാ​​യ​​ലി​​ല്‍ പ്ര​​ക​​ട​​ന​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി​​ക​​ളാ​​യ കൃ​​ഷ്ണ​​കു​​മാ​​ര്‍-​​ക്രി​​സ്റ്റീ​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. ഒ​​രുവ​​യ​​സു​​ള്ള സ​​ഹോ​​ദ​​ര​​ന്‍ എ​​സ്ര​​യു​​മു​​ണ്ട്. കു​​മ്മ​​നം മീ​​ന​​ച്ചി​​ലാ​​റി​​ലെ ജീ​​വ​​ന്‍ര​​ക്ഷാ സ​​മി​​തി​​യി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. അ​​ക്കാ​​ദ​​മി​​യി​​ലെ ഗ്രാ​​ന്‍​ഡ് മാ​​സ്റ്റ​​റും തു​​റ​​മു​​ഖം വ​​കു​​പ്പി​​ന് കീ​​ഴി​​ലു​​ള്ള റെ​​സ്‌​​ക്യൂ ടീം ​​ലീ​​ഡ​​റു​​മാ​​യ അ​​ബ്ദു​​ള്‍ക​​ലാം ആ​​സാ​​ദാ​​ണ് പ​​രി​​ശീ​​ല​​ക​​ന്‍.

Latest News

Corehub Up