Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TigerShroff

പുകയില ഉൽപന്നങ്ങളുടെ പരസ്യത്തിൽ അഭിനയിച്ചു; ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്

മുംബൈ: പാൻ മസാല ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ അഭിനയിച്ചതിന് പ്രമുഖ ബോളിവുഡ് താരങ്ങൾക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നോട്ടീസ് അയച്ചു.

നടന്മാരായ ഷാറുഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നൽകിയിട്ടുള്ള പ്രമോഷണൽ പരസ്യങ്ങൾ നീക്കം ചെയ്യാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസിലെ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Latest News

Corehub Up