Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toll-Bridge Road

Kottayam

ടോ​ൾ-​പാ​ലാം​ക​ട​വ് റോ​ഡി​ലെ ടോ​ൾ​മു​ത​ൽ ചു​ങ്കം വ​രെ​യു​ള്ള ഭാ​ഗം ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്നു

ത​ല​യോ​ല​പ്പ​റ​മ്പ്:​ടോ​ൾ-​പാ​ലാം​ക​ട​വ് റോ​ഡി​ലെ ടോ​ൾ​മു​ത​ൽ ചു​ങ്കം വ​രെ​യു​ള്ള ഭാ​ഗം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ടോ​ളി​ൽ​നി​ന്ന് ചു​ങ്കം​വ​രെ മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ത​ക​ളും ടോ​ൾ ഭാ​ഗ​ത്ത് ഓ​ട​യും നി​ർമി​ക്കും.

കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ ക​ഴി​ഞ്ഞ18​വ​ർ​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തു​ന്ന യാ​ത്രാ ദു​രി​ത​ത്തെ​ക്കു​റി​ച്ച് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 18 വ​ർ​ഷം മു​മ്പ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് ടോ​ൾ​മു​ത​ൽ ചു​ങ്കം​വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശ​നി​ദ​ശ ആ​രം​ഭി​ച്ച​ത്.

പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ക​രാ​ർ. പൈ​പ്പ് സ്ഥാ​പി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ല. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ താ​ത്കാ​ലി​ക​മാ​യി കു​ഴി​യ​ട​യ്ക്ക​ൽ മാ​ത്രം ന​ട​ന്നു.

ഇ​തി​നി​ട​യി​ൽ പ​ല ഭാ​ഗ​ങ്ങ​ളും പൈ​പ്പ് പൊ​ട്ടി വെ​ള്ള​മൊ​ഴു​കി റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു. പ​ഴ​യ പൈ​പ്പ് ഉ​പേ​ക്ഷി​ച്ച് റോ​ഡു വെ​ട്ടി​പ്പൊ​ളി​ച്ച് പു​തി​യ പൈ​പ്പി​ട്ടു. മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ത​ക​ർ​ന്ന ഭാ​ഗം പു​ന​ർ​നി​ർ​മി​ച്ച​ത്.​ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ ആ​ദ്യം ഒ​ഴി​വാ​ക്കാ​ൻ കു​ഴി​ക​ള​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കും.

മ​ഴ​ക്കാ​ല​ത്തി​നു​ശേ​ഷ​മാ​യി​രി​ക്കും പൂ​ർ​ണ​മാ​യ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് പി​ഡ​ബ്ല്യുഡി പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ഇ ടി.​എ.​ന​ജു​മു​ദ്ദീ​ൻ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം റോ​ഡ് ബി ​എം ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up