Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tomin J. Thachankary

ജ​യി​ല്‍ ആ​ശു​പ​ത്രി ന​ന്നാ​ക്കി​യ​ത് ഞാ​ന്‍: ചി​ല​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ട​തി​ല്‍ സ​ന്തോ​ഷം; ത​ച്ച​ങ്ക​രി​യെ ട്രോ​ളി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ പ​രി​ഹ​സി​ച്ച് മു​ൻ ജ​യി​ൽ ഡി​ജി​പി ആ​ർ.​ശ്രീ​ലേ​ഖ. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ച്ച​ങ്ക​രി ക​ഴി​യു​ന്ന ആ​ശു​പ​ത്രി ബ്ലോ​ക്ക് താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് താ​ൻ മെ​ച്ച​പ്പെ​ടു​ത്തി​യ​താ​ണ്.

ഇ​പ്പോ​ൾ അ​ത് ആ​ർ​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ്രീ​ലേ​ഖ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.​ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഞാ​ൻ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ ആ​ർ​ക്കെ​ങ്കി​ലും ഉ​പ​കാ​ര​പ്പെ​ട്ടെ​ങ്കി​ൽ സ​ന്തോ​ഷം എ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ കു​റി​പ്പ്. മ​റ്റ് സെ​ല്ലു​ക​ളെ അ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി ബ്ലോ​ക്ക് കൂ​ടു​ത​ൽ വൃ​ത്തി​യു​ള്ള​താ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ന​ല്ല കി​ട​ക്ക, മെ​ത്ത, ത​ല​യി​ണ, ഫാ​ൻ, വൃ​ത്തി​യു​ള്ള ശൗ​ചാ​ല​യം, പ്ര​ത്യേ​ക​മാ​യി താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യം, ചു​റ്റു​മു​ള്ള മ​നോ​ഹ​ര​മാ​യ പൂ​ന്തോ​ട്ടം, പ്ര​ത്യേ​ക ഭ​ക്ഷ​ണം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ താ​ൻ ജ​യി​ൽ ഡി​ജി​പി ആ​യി​രു​ന്ന കാ​ല​ത്ത് മെ​ച്ച​പ്പെ​ടു​ത്തി​യെ​ടു​ത്ത​താ​ണെ​ന്നും ശ്രീ​ലേ​ഖ കു​റി​ച്ചു.

സ​ർ​വീ​സി​ലി​രി​ക്കെ ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ആ​ർ. ശ്രീ​ലേ​ഖ. ത​ച്ച​ങ്ക​രി ത​ന്നെ ഏ​റെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ എ​ത്ര ഉ​പ​ദ്ര​വി​ച്ചാ​ലും അ​ദ്ദേ​ഹ​ത്തോ​ട് സ​ഹോ​ദ​ര​തു​ല്യ​മാ​യ സ്നേ​ഹ​മാ​ണെ​ന്നും ശ്രീ​ലേ​ഖ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റാ​ണ് ആ​ർ.​ശ്രീ​ലേ​ഖ.

Latest News

Corehub Up