ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിക്കെതിരെ "വൺ മില്യൺ തൂഫാൻ ഗോൾ' സംഘടിപ്പിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബ് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ പെരുവണ, പിടിഎ വൈസ് പ്രസിഡന്റ് നൗഷാദ് നടുവിൽ, പ്രിൻസിപ്പൽ എം.പി. അഹമ്മദ് എന്നിവർ പ്രസംഗിച്ചു.