Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Torch Relay

Malappuram

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ടോ​ര്‍​ച്ച് റി​ലേ; ദീ​പ​ശി​ഖ മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഏ​റ്റു​വാ​ങ്ങി

മ​ല​പ്പു​റം: 47ാമ​ത് സം​സ്ഥാ​ന പൊ​ലി​സ് ഗെ​യിം​സ് ആ​ന്‍​ഡ് അ​ത്‌​ല​റ്റി​ക്‌​സ് മ​ത്സ​ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് "യെ​സ് ടു ​സ്‌​പോ​ര്‍​ട്‌​സ്, നോ ​ടു ഡ്ര​ഗ്‌​സ്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ടോ​ര്‍​ച്ച് റി​ലേ മാ​ര​ത്തണി​ന് ജി​ല്ല​യി​ല്‍ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം.

മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ല്‍ റി​ലേ മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ മാ​ര്‍​ച്ച് റി​ലേ ദീ​പ​ശി​ഖ എസ്പി ചൈത്ര തെരേസ ജോണിൽനിന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ ഏ​റ്റു​വാ​ങ്ങി.

സ​മൂ​ഹ​ത്തി​ന് വി​പ​ത്താ​യി മാ​റി​യ ല​ഹ​രി​ക്കെ​തി​രേ പൊ​തുസ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചി​ന് കാ​സ​ര്‍​ഗോ​ഡി​ല്‍നി​ന്ന് ആ​രം​ഭി​ച്ച ടോ​ര്‍​ച്ച് റി​ലേ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

ടോ​ര്‍​ച്ച് റി​ലേ​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം ജി​ല്ലാ പൊ​ലി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കഴിഞ്ഞ ദിവസം മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജി​ല്ലാ പൊ​ലി​സ് ടീ​മും ജി​ല്ലാ ക​ള​ക്‌ട​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ള​ക്‌ടേ‌‌‌‌​ഴ്‌​സ് ഇ​ല​വ​നും ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ‌

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ.​ ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​ റി​നി​ഷ, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജി​തേ​ഷ് വി.​ അ​നി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഹാ​രി​സ് ആ​മി​യ​ന്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര ത​രേ​സ ജോ​ണ്‍, ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​സി.​ സു​ഭാ​ഷ് ബാ​ബു, എ.​എം. സി​ദ്ധീ​ഖ്, കെ.​ റ​ഫീ​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ള​രി​പ്പ​യ​റ്റ്, ദ​ഫ് മു​ട്ട്, ഫ്‌​ളാ​ഷ് മോ​ബ് തു​ട​ങ്ങി വി​വി​ധ ക​ലാ-​കാ​യി​ക പ്ര​ക​ട​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

Latest News

Corehub Up