തുളൂസ്: ദക്ഷിണ ഫ്രാൻസിലെ തുളൂസ് നഗരത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അള്ളാഹു അക്ബർ വിളിച്ചും തീവ്രവാദ സ്വഭാവമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചും എത്തിയ അക്രമി പോലീസുകാരെ കുത്തുകയായിരുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻതന്നെ രംഗെയിൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് സംഭവസ്ഥലത്തു വച്ചുതന്നെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.