Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Collides

ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ​സം​ഖ്യ 11ആ​യി

റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11ആ​യി. 20പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പു​ർ ജി​ല്ല​യി​ലെ ബി​ലാ​സ്പു​ർ-​ക​ത്നി സെ​ക്ഷ​നി​ലെ ലാ​ൽ ഖ​ദാ​ൻ മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മെ​മു ട്രെ​യി​നും ച​ര​ക്ക് ട്രെ​യി​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ൻ‌​ഡി‌​ആ​ർ‌​എ​ഫ്) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബി​ലാ​സ്പു​ര്‍-​കാ​ട്‌​നി റൂ​ട്ടി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം നി​ര്‍​ത്തി​വ​ച്ചു. നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഒ​രേ ട്രാ​ക്കി​ല്‍ കൂ​ടി​യാ​യി​രു​ന്നു ഇ​രു ട്രെ​യി​നു​ക​ളും സ​ഞ്ച​രി​ച്ച​ത്. മു​ന്നി​ല്‍ പോ​യ ച​ര​ക്ക് ട്രെ​യി​നി​ലേ​ക്ക് മെ​മു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up