Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tritala Panchayat

ത​പാ​ൽ ബാ​ല​റ്റ്: ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മൂ​ന്ന് അ​പേ​ക്ഷ വേ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് ത​​​പാ​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​ൻ ബാ​​​ല​​​റ്റി​​​നാ​​​യി മൂ​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ന​​​ൽ​​​ക​​​ണം. അ​​​തേ​​​സ​​​മ​​​യം, ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​രു അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യാ​​​ൽ മ​​​തി.

പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മൂ​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ളും പൂ​​​രി​​​പ്പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ഒ​​​റ്റ ക​​​വ​​​റി​​​ലാ​​​ക്കി സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഗ്രാ​​​മ, ബ്ലോ​​​ക്ക്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഏ​​​തു വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കും ന​​​ൽ​​​കാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

ത​​​പാ​​​ൽ ബാ​​​ല​​​റ്റി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വാ​​​ർ​​​ഡി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക്കുത​​​ന്നെ വേ​​​ണം ന​​​ൽ​​​കേ​​​ണ്ട​​​ത്.

Latest News

Corehub Up