Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tuberculosis Eradication

ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​ക്കും; പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം വേ​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മു​ള്ള മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന്  മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ പ​ട്ടം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ.​എം.​എ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക്ഷ​യ​രോ​ഗ മു​ക്ത പ​ഞ്ചാ​യ​ത്ത് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​വും വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​റ്റ് രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​രോ വീ​ടു​ക​ളി​ലേ​ക്കും എ​ത്തി​ക്ക​ണം. ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​ഗു​നി​യ തു​ട​ങ്ങി​യ കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഫ്രി​ഡ്ജി​ലെ വാ​ട്ട​ർ ട്രേ​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. ഇ​തി​നാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​രും വാ​ർ​ഡ് അം​ഗ​ങ്ങ​ളും വീ​ടു​ക​ൾ ക​യ​റി​യു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​വും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തെ ഒ​രു​കാ​ല​ത്ത് വ്യാ​പ​ക​മാ​യി ബാ​ധി​ച്ച ക്ഷ​യ​രോ​ഗ​ത്തെ​യും വ​സൂ​രി​യെ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ പു​രോ​ഗ​തി​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മൂ​ല​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. 

സ​മൂ​ഹ​ത്തി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ പൂ​ർ​ണ​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​ന് കൃ​ത്യ​സ​മ​യ​ത്ത് രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക, ചി​കി​ത്സ പൂ​ർ​ണ​മാ​യി ഉ​റ​പ്പാ​ക്കു​ക, രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​ര പി​ന്തു​ണ ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up