പത്തനംതിട്ട: അപകട സാധ്യതയുള്ളതിനാൽ പ്ലാപ്പള്ളി - തുലാപ്പള്ളി റോഡില്‍ രാത്രി യാത്ര നിയന്ത്രിച്ചു. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറു വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ ഈ റോഡിലൂടെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അപകട സാധ്യതയുള്ള വളവുകളും വീതി കുറഞ്ഞ വനപാതയായതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ പ്ലാപ്പള്ളി - തുലാപ്പള്ളി പ്രദേശവാസികള്‍ക്ക് ഉത്തരവ് ബാധകമല്ല.