ന്യൂഡൽഹി: യുഎപിഎ നിയമപ്രകാരമുള്ള കേസുകളിൽ പ്രതികളുടെ ദീർഘകാല തടവ് ജാമ്യം നൽകാനുള്ള കാരണമായി കണക്കാക്കാമെന്ന സുപ്രീംകോടതിയുടെ 2021ലെ വിധിയുടെ നിയമവശങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ രണ്ടംഗ ബെഞ്ച് നിർദേശിച്ചു.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്പോൾ സുപ്രീംകോടതിയിലെ വിവിധ ബെഞ്ചുകൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.