Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Kerala

യു​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ പി​എം​ശ്രീ ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: പി.​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ യാ​തൊ​രു തീ​രു​മാ​ന​വു​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് മന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ശൈ​ലി​യി​ൽ മ​റു​പ​ടി ന​ൽ​കി​യ​താ​കാം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം തെ​റ്റാ​ണെ​ന്നും മു​ന്ന​ണി​യി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ഷ​യം മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ഫ​ണ്ട് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ അ​വ​കാ​ശ​മാ​ണെ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ഒ​പ്പി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​യി​ൽ നി​ന്ന് ഇ​നി പി​ന്മാ​റാ​നാ​വി​ല്ല.

കേ​ന്ദ്ര ഫ​ണ്ട് എ​വി​ടെ​യൊ​ക്കെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി വ​ന്ന​ശേ​ഷ​മാ​കും ഏ​തെ​ല്ലാം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​ത് എ​ന്ന​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​ക.

Latest News

Corehub Up