Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKNews

Europe

യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ത​ദ്ദേ​ശീ​യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് മ​ല​യാ​ളി ന​ഴ്സ് ലി​ജി ജോ​സ​ഫ്

വെ​സ്റ്റ് സ​സെ​ക്സ്: യു​കെ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഹൃ​ദ​യാ​ഘാ​തം വ​ന്ന് വ​ഴി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ 50 വ​യ​സു​കാ​ര​നാ​യ ത​ദ്ദേ​ശീ​യ​ന് സ​മ​യ​ബ​ന്ധി​ത​മാ​യി സി​പി​ആ​ർ ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ച്ച് മ​ല​യാ​ളി ന​ഴ്സ് ലി​ജി ജോ​സ​ഫ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​.

വെ​സ്റ്റ് സ​സെ​ക്സി​ലെ ലാ​ൻ​സിംഗി​ലാ​ണ് സം​ഭ​വം. ഒ​രു നി​മി​ഷം പോ​ലും പാ​ഴാ​ക്കാ​തെ കൃ​ത്യ​മാ​യ മെ​ഡി​ക്ക​ൽ പ​രി​ച​ര​ണം ന​ൽ​കി അ​യ​ൽ​വാ​സി​യെ ലി​ജി മ​ര​ണ​മു​ഖ​ത്തു​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യത്.

ദൈ​വ​ദൂ​ത​യെ​പ്പോ​ലെ വ​ന്ന നി​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​വി​ടെ​നി​ന്ന് മാ​റി​ത്താ​മ​സി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞ് ക​ണ്ണീ​രോ​ടെ​യും ന​ന്ദി​യോ​ടെ​യും ലി​ജി​യെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് അ​വി​ട​ത്തെ നാ​ട്ടു​കാ​ർ.

എ​റ​ണാ​കു​ളം നെ​ടു​മ്പാ​ശേ​രി തു​രു​ത്തുശേ​രി സ്വ​ദേ​ശി​നി​യാ​യ ലി​ജി ജോ​സ​ഫ്, യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ​സ് സ​സെ​ക്സ് എ​ൻ​എ​ച്ച്എ​സ് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന് കീ​ഴി​ലു​ള്ള വ​ർ​ത്തിംഗ് ഹോ​സ്പി​റ്റ​ലി​ലെ ബോ​ട്ടോ​ൾ​ഫ്സ് സ്ട്രോ​ക്ക് വാ​ർ​ഡി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്.

ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പം അ​യ​ൽ​വാ​സി കു​ഴ​ഞ്ഞു​വീ​ണ​ത​റി​ഞ്ഞ് ഒ​ട്ടും സ​മ​യം ക​ള​യാ​തെ ലി​ജി ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പ​ൾ​സ് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​ത് വ​രെ ഇ​ട​ത​ട​വി​ല്ലാ​തെ ലി​ജി കൃ​ത്യ​മാ​യ സി​പി​ആ​ർ ന​ൽകി.

ലി​ജി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​തെ​ന്ന് പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി. ന​ഴ്സിംഗ് രം​ഗ​ത്തോ​ടൊ​പ്പം ക​ലാ​രം​ഗ​ത്തും സ​ജീ​വ​യാ​യ ലി​ജി അ​റി​യ​പ്പെ​ടു​ന്നൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ്.

നാ​ല് മാ​സം മു​മ്പാ​ണ് ലി​ജി​യും ഭ​ർ​ത്താ​വ് ജ​യ്സ​ൺ മ​ണ​വാ​ള​നും മ​ക്ക​ളും ലാ​ൻ​സിംഗി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. യു​കെ​യി​ലെ ത​ദ്ദേ​ശീ​യ​രു​ടെ സ്നേ​ഹ​വും വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങു​ന്ന ലി​ജി ജോ​സ​ഫ് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ത​ന്നെ വ​ലി​യൊ​രു അ​ഭി​മാ​ന​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

Latest News

Corehub Up